കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജൂൺ മാസത്തിൽ തുറക്കേണ്ട സ്കൂളുകൾ ഇത് വരെ തുറന്നിട്ടില്ല. കോവിഡ് മഹാമാരി വിട്ടു പോകാത്ത സാഹചര്യത്തിൽ ഓഗസ്റ്റ് മാസത്തിലും സ്കൂൾ തുറക്കില്ല എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സെപ്റ്റംബർ മാസത്തോടെ സ്കൂളുകൾ തുറക്കാൻ സാധയതയുണ്ടെന്ന് അതിന് സംബന്ധിച്ചുള്ള മാർഗ നിർദ്ദേശങ്ങളും പുറത്തു വരുന്നു.
നവംബർ മാസം വരെ രണ്ടു ഘട്ടമായിട്ടായിരിക്കും സ്കൂളുകൾ തുറക്കുന്നത്. ആദ്യ ഘട്ടത്തിൽ 10,+1,+2 എന്നീ ക്ലാസുകൾക്കാണ് ഓപ്പൺ ആകുന്നത്. 15 ദിവസമായിരിക്കും അവർക്ക് സ്‌കൂളുകളിൽ ക്ലാസുകൾ നടക്കുന്നത്. ബാക്കിയുള്ള ദിവസങ്ങളിൽ വീട്ടിൽ നിന്ന് കൊണ്ട് ചെയ്യാവുന്ന വർക്കുകളും ആകും നൽകുക. രണ്ടാം ഘട്ടത്തിൽ ആകും ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂളുകൾ ഓപ്പൺ ആകുന്നത്. ഇവർ ഡിവിഷൻ തിരിച്ചാകും പ്രവർത്തിക്കുക.
ഡിവിഷനുകളായി തിരിച്ച് വ്യത്യസ്ത സമയങ്ങൾ ക്രമീകരിച്ചാകും ക്ലാസുകൾ നടക്കുന്നത്. കുട്ടികൾ കൂട്ടത്തോടെ നിക്കുന്ന അസംബ്ലി, കായികമത്സരങ്ങൾ തുടങ്ങി ഒരു പരിപാടിയും നടക്കാൻ പാടില്ല എന്ന നിർദ്ദേശവും ഉണ്ട്. പ്രൈമറി സ്‌കൂളും പ്രീ പ്രൈമറി സ്‌കൂളിലെയും കുട്ടികൾക്ക് താത്കാലികമായി സ്‌കൂളുകൾ ഓപ്പൺ ചെയ്യില്ല. സ്‌കൂളുകൾ തുറക്കുന്നതിനെ സംബന്ധിച്ചുള്ള കൂടുതൽ പുതുക്കിയ വിവരങ്ങൾ സർക്കാർ അറിയിക്കുന്നതാകും

by