കോവിഡ് മഹാമാരി ലോകത്തിന്റെ മുഖഛായ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. സാമ്പത്തികമായും സാമൂഹികമായും പല മേഖലകളും ഒരുപാട് തളർന്നിരിക്കുകയാണ്. നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുന്ന ഒരുപാട് പേര് നമുക്ക് ചുറ്റും ഉണ്ട് .അത് കൊണ്ട് തന്നെ സർക്കാർ തലത്തിലും ഇവ പരിഹരിക്കാൻ കുറച്ചു പദ്ധതികൾ രൂപീകരിച്ചതായി നമുക് അറിയാം. ആയിരം രൂപ ഒന്നാം ഘട്ടമായി സർക്കാർ ഇടക്ക് നൽകിയിരുന്നു.ഇതിന്റെ കൂടെ രണ്ടാം ഘട്ടമായി ആയിരം രൂപ കൂടെ നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.
കേരള മോട്ടോർ തൊഴിലാളി ക്ഷേമ നിധിയിൽ അംഗങ്ങൾ ആയ എല്ലാ തൊഴിലാളികൾക്കും ആണ് ഇക്കുറി 1000 രൂപ ബോണസ്സായി നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന് മുന്നേ കോവിഡ് പശ്ചാത്തലത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങൾ ആയിട്ടുള്ളവർക് 1000 രൂപ നൽകിയിരുന്നു. ഇതിന് വേണ്ടി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്ത് 31 ആണ്. ലോക്‌ഡോൺ കാലത്തു ഇതിന് വേണ്ടി അപേക്ഷ സമർപ്പിച്ചവർ ഇക്കുറി അപേക്ഷ സമർപ്പിക്കേണ്ട ആവശ്യം ഇല്ല.
നിങ്ങൾ മുന്നേ കൊടുത്ത ബാങ്ക് അക്കൗണ്ടിലേക്ക് തന്നെ ഓട്ടോമാറ്റിക് ആയി ഈ 1000 രൂപ ബോണസ് ക്രെഡിറ്റ് ആയിക്കൊള്ളും.അത് പോലെ ലോക്‌ഡോൺ കാലത്തു അപേക്ഷ കൊടുക്കാത്തവരും, രണ്ടായിരത്തി നാലിലെ ഓട്ടോറിക്ഷ പദ്ധതി അത് പോലെ 1991 ലെ പഴയ സ്‌കീമിൽ അംഗങ്ങൾ ആയവർ തുടങ്ങിയവരും ഈ 1000 രൂപ ബോണസ്സിന് അർഹരാണ്.ഇവരൊക്കെ ആണ് പുതുതായി അപേക്ഷിക്കാൻ ഉള്ളത്.അർഹമായ ആനുകൂല്യങ്ങൾ തീർച്ചയായും നിങ്ങൾ കൈപ്പറ്റേണ്ടതാണ് .അത് നിങ്ങളുടെ അവകാശമാണ്.
അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാം.

by