വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ മുതൽ 70,000 രൂപ വരെയാണ് എത്തി ചേർന്നിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മാത്രമല്ല നിരവധി പ്രൈവറ്റ് കമ്പനികളും വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകാറുണ്ട്. ഇത്തരം സ്കോളർഷിപ്പുകൾ എല്ലാം സംയോജിപ്പിച്ച് സാധാരണക്കാരിലേക്ക് എത്തിക്കുന്നത് ബഡ്ഡി ഫോർ സ്റ്റഡി എന്ന വെബ്സൈറ്റ് വഴിയാണ്. 2019- 20 സമയത്ത് അപേക്ഷിച്ച വിദ്യാർഥികളിൽ നിന്നും പരിഗണിച്ചവരുടെ അക്കൗണ്ടുകളിലേക്ക് ആണ് ഇപ്പോൾ സ്‌കോളർഷിപ്പ് തുക എത്തിയിരിക്കുന്നത്.
10,000 രൂപയാണ് നിലവിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന തുക. പരമാവധി വിദ്യാർഥിക്ക് ലഭിക്കുന്ന തുക 1 ലക്ഷം രൂപ വരെയാണ്. പുതുക്കൽ പ്രക്രിയ ഇല്ലാത്തത് കൊണ്ട് തന്നെ ഓരോ വർഷവും പുതിയ അപ്ലിക്കേഷൻ സമർപ്പിക്കാം. ബഡ്ഡി ഫോർ സ്റ്റഡിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിദ്യാർഥികൾ പേര്,ഇമെയിൽ ഐഡി, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ കൊടുത്തു കൊണ്ട് ഒരു അക്കൗണ്ട് ഉണ്ടാക്കുക. പിന്നീട് തിരഞ്ഞെടുപ്പുകൾ നടക്കുന്നത് കോഴ്‌സ്, മാർക്ക്, സാമ്പത്തികം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്.
മുൻപ് നിരവധി വിദ്യാർഥികൾ അപേക്ഷിച്ച സർദാർ വല്ലഭായി പട്ടേൽ സ്കോളർഷിപ്പിന്റെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വിവരങ്ങളാണ് ഇപ്പോൾ വന്നത്. LIC HFL വിധ്യാധൻ സ്കോളർഷിപ്പ് എന്ന പേരിൽ അപേക്ഷിച്ചിരുന്ന സ്കോളർഷിപ്പ് പദ്ധതിയിലും നിങ്ങളുടെ പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും. കൂടുതൽ സ്കോളർഷിപ്പ് വിവരങ്ങളും തിരഞ്ഞെടുക്കപ്പെട്ട വിദ്ധ്യാർഥികളുടെ പേര് വിവരങ്ങൾ ബഡ്ഡി ഫോർ സ്റ്റഡിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്.
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് ഇവിടെ

by