തപാൽ വകുപ്പിന്റെ മുംബൈ വേർലിയിലെ മെയിൽ മോട്ടോർ സർവീസിൽ സ്റ്റാഫ് കാർ ഡ്രൈവർ ( ഓർഡിനറി ഗ്രേഡ്) തസ്തികയിലെ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. മൊത്തത്തിൽ 12 ഒഴിവുകൾ ആണുള്ളത്, അതിൽ ജനറൽ വിഭാഗത്തിൽ അഞ്ചും, ഓ.ബി.സി വിഭാഗത്തിൽ നാലും EWS, SC / ST, വിമുക്തഭടർ എന്നീ വിഭാഗത്തിൽ 1 വീതവും ആണ് ഒഴിവുകൾ. സ്ഥിരനിയമനം ആയിരിക്കും.
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത SSLC, കൂടാതെ ലൈറ്റ്- ഹെവി വെഹിക്കിളുകളുടെ ഡ്രൈവിംഗ് ലൈസൻസ്, മൂന്ന് വർഷത്തെ പ്രവർത്തി പരിചയം എന്നിങ്ങനെയാണ്. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് അപേക്ഷകന്റെ പ്രായപരിധി. 19,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
ഔദ്യോഗിക നോട്ടിഫിക്കേഷൻ( ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാർച്ച് 10,2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോമും ലിങ്ക് താഴെ നൽകിയിട്ടുണ്ട്. അപേക്ഷകൾ THE SENIOR MANAGER, MAIL MOTOR SERVICE,134-A, SK AHIRE MARG, WORLI, MUMBAI-400018 എന്ന വിലാസത്തിൽ അയയ്ക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by