നിലവിലെ രീതി മാറ്റാൻ ഒരുങ്ങി പി എസ് സി .നമുക്ക് എല്ലാവർക്കും തന്നെ അറിയാവുന്ന കാര്യമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിനായി പി എസ് സി നിലവിൽ ഒരു പരീക്ഷ നടത്തുന്ന കാര്യം. ഇനി ഈ രീതിക്ക് മാറ്റം വരികയാണ് . ഇതിനായി ആദ്യമേ ഒരു സ്ക്രീനിങ് ടെസ്റ്റ് നടത്തുകയും ,അതിൽ നിന്നും ഉദ്യോഗാർത്ഥികളെ പരീകഷക്കായി തിരഞ്ഞെടുക്കുകയും ചെയ്യുന്ന രീതിയാണ് ഇനി അങ്ങോട്ട് വരാൻ പോകുന്നത്. ഇതിനായി ചട്ടങ്ങളിൽ നിയമ ഭേദഗതി നടത്തിയതായും പി എസ് സി ചെയര്മാൻ എം കെ സകീർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
നിലവിൽ ഒരുപാട് ഉധ്യോയോഗാര്ഥികളെ റാങ്ക് ചെയ്യുന്ന രീതിയാണ് നടന്നു പോരുന്നത്. അത് പത്തു ലക്ഷമോ ഇരുപത് ലക്ഷമോ ഒക്കെയാണ് . എന്നാൽ അത് മാറിക്കൊണ്ട് യു പി എസ് സി യിലും മറ്റു പി എസ് സി യിലെയും , പോലെ ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും സ്‌ക്രീനിങ് ടെസ്റ്റ് നടത്തി ,അതിൽ നിന്നും തിരഞ്ഞെടുക്കുന്ന രീതിയാണ് നിലവിൽ വരാൻ പോകുന്നതെന്ന് ചെയര്മാൻ അറിയിച്ചു . പി എസ് സി എക്‌സാമിനെ അതിന്റേതായ ഗൗരവത്തിൽ കാണുകയും അത്യാവശ്യം മെറിറ്റ് ഉള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻ കൂടിയാണ് ഈ സ്ക്രീനിങ് ടെസ്റ്റ് നടത്തുന്നത്.
സ്ക്രീനിങ് ടെസ്റ്റിൽ നിന്നും ഫൈനൽ എക്‌സാമിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു . ഇങ്ങനെ ഫൈനൽ പരീക്ഷയിൽ ഉദ്യോഗാര്ഥി നേടുന്ന മാർക്ക് ആയിരിക്കും റാങ്കിനായി പരിഗണിക്കുന്നത്. ഇങ്ങനെ പി എസ സിയുടെ റൂൾസ് ഓഫ് പ്രോസെജ്യുയർ ഭേദഗതി ചെയ്തിരിക്കുകയാണ് . അതായത് ഇനി മുതൽ നടത്തുള്ള സ്ക്രീനിങ് ടെസ്റ്റിൽ ഉദ്യോഗാര്ഥികൾക്ക് ലഭിക്കുന്ന മാർക്ക് ഫൈനൽ എക്‌സാമിലേക്ക് ഉള്ള പ്രവേശനത്തിന് മാത്രമായിരിക്കും പരിഗണിക്കുന്നത്. ഇങ്ങനെ ഫൈനൽ എക്സാം നടത്തുമ്പോൾ ചുരുങ്ങിയ നമ്പറിലേക്ക് ഉദ്യോഗാർത്ഥികളെ കൊണ്ട് വരാനും, അതനുസരിച്ചു വളരെ സുരക്ഷയോടും ജോബ്‌വേയ്‌സ് ആയിട്ട് നടത്താനും സാധിക്കുന്നു. പൊതു സമൂഹം കുറച്ചു കാലങ്ങളായി അഭ്യർത്ഥിച്ചു വന്നിരുന്ന ഒരു ഭേദഗതി ആണിത്.

by