കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡകറ്റ്സ് കമ്പനി 113 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ്, പ്രൊഡക്ഷൻ മാനേജർ, ലിഫ്റ്റിങ് സൂപ്പർവൈസർ, ഫാം സൂപ്പർവൈസർ എന്നീ തസ്തികകളിലേക്കാണ് അവസരം. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓഫ്ലൈൻ ആയി ജനുവരി 27,2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിൽ 70 ഒഴിവുകൾ ആണുള്ളത്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 20,000 രൂപയാണ്. 30 വയസ്സാണ് പ്രായപരിധി. ഡിഗ്രിയും ഒപ്പം 2 വർഷത്തെ പ്രവർത്തി പരിചയവും ആണ് യോഗ്യത, MBA ഉള്ളവർക്ക് മുൻഗണന. പ്രൊഡക്ഷൻ മാനേജർ തസ്തികയിൽ 1 ഒഴിവുണ്ട്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 40,000 രൂപയാണ്. 30 വയസ്സാണ് പ്രായപരിധി. BVSc ഡിഗ്രിയും ഒപ്പം 3 വർഷത്തെ പ്രവർത്തി പരിചയവും ആണ് യോഗ്യത.
ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികയിൽ 28 ഒഴിവുകൾ ആണുള്ളത്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 15,000 രൂപയാണ്. 35 വയസ്സാണ് പ്രായപരിധി. +2 ആണ് യോഗ്യത. ഫാം സൂപ്പർവൈസർ തസ്തികയിൽ 14 ഒഴിവുകൾ ആണുള്ളത്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 15,000 രൂപയാണ്. 30 വയസ്സാണ് പ്രായപരിധി. പൗൾട്ടറി പ്രൊഡക്ഷനിൽ ഡിഗ്രിയും ഒപ്പം 2 വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമയും 3 വർഷത്തെ പ്രവർത്തി പരിചയവയും ആണ് യോഗ്യത.
| മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ് | ലിങ്ക് |
| പ്രൊഡക്ഷൻ മാനേജർ | ലിങ്ക് |
| ലിഫ്റ്റിങ് സൂപ്പർവൈസർ | ലിങ്ക് |
| ഫാം സൂപ്പർവൈസർ | ലിങ്ക് |

by