വീട്ടിലിരുന്ന് തന്നെ ഉണ്ടാക്കി ഓൺലൈൻ സൈറ്റുകളിലൂടെ വിൽപ്പന നടത്തി ലക്ഷങ്ങൾ സമ്പാദിക്കാൻ കഴിയുന്ന മൂന്ന് സംരംഭങ്ങളെക്കുറിച്ച് ആണ് ഇവിടെ വിവരിക്കുന്നത്. മൂന്നു വ്യത്യസ്തമായ പ്രോഡക്ടുകൾ ഉണ്ടാക്കുന്നതും അവരുടെ മാർക്കറ്റിലെ സാധ്യതയുമാണ് ഇവിടെ പറയുന്നത്.
ഒന്നാമത്തേത് ആക്ടിവേറ്റഡ് ചാർക്കോൾ നിന്ന് ടൂത്ത് വൈറ്റ്നർ എന്ന പ്രൊഡക്ടിനെ പറ്റിയാണ്. ഓൺലൈൻ സൈറ്റുകളിൽ പരിശോധിച്ചാൽ ഈ ഒരു പ്രോഡക്റ്റ് വളരെ വലിയ വിലയാണ് കൊടുത്തിട്ടുള്ളത്. ശരിക്കും ഇത് വളരെ ചിലവ് കുറവ് ഉണ്ടാക്കാൻ കഴിയുന്ന ഒരു ഉൽപന്നമാണ്. ഇതൊരു പേസ്റ്റ് ആയിട്ട് തന്നെ ഉണ്ടാക്കാൻ കഴിഞ്ഞാൽ വളരെ വലിയ വിജയസാധ്യതയാണ് ഉള്ളത്.
രണ്ടാമത്തെ ഒരു പ്രോഡക്ട് മൗത്ത് വാഷ് ആണ്. നിരവധി ബ്രാൻഡുകൾ മെഡിക്കൽ ഷോപ്പുകളിലും മറ്റ് കടകളിലും ലഭ്യമാണ് എങ്കിലും ആളുകൾ ഇത് ഉപയോഗിച്ച് തുടങ്ങി വരുന്നതേയുള്ളൂ. വളരെ ഓർഗാനിക് ആയി മൗത്ത് വാഷ് ഉണ്ടാക്കാൻ സാധിച്ചാൽ അതായത് വൈറ്റില, പേര ഇല തുടങ്ങിയ ഇലകൾ കൊണ്ട് ഒക്കെ ഓർഗാനിക് ആയി ലഭിക്കുന്ന മൗത് വാഷിന് വലിയ ഡിമാൻഡ് തന്നെയായിരിക്കും.
മൂന്നാമത്തെ പ്രോഡക്റ്റ് ആണ് കൺമഷി അഥവാ കാജൽ. വീട്ടിൽ തന്നെ ആൽമണ്ട് ഓയിൽ കരി ഉപയോഗിച്ച് ഉണ്ടാക്കി എടുക്കാൻ കഴിയും. വീട്ടിൽ തന്നെ സ്ത്രീകൾക്ക് ഒക്കെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു പ്രോഡക്റ്റ് ആണ് ഇത്. ഒരുപാട് കെമിക്കൽ ഒന്നും മിസ്സ് ചെയ്യാതെ വളരെ ഓർഗാനിക് ആയിട്ട് ഉണ്ടാക്കാൻ കഴിയും. കുട്ടികൾക്ക് എന്ന പേരിൽ മാർക്കറ്റിൽ എത്തിക്കാൻ സാധിച്ചാൽ വിജയിക്കും.

by