ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ, കയ്യിൽ കാശില്ലാതെ ബിസിനസ് തുടങ്ങാൻ സാധിക്കുമോ? സാധിക്കും, എങ്ങനെയെന്നറിയാൻ തുടർന്ന് വായിക്കുക. ബിസിനസ് വളരാൻ ക്യാഷ് വേണം, പക്ഷെ അത് നമ്മുടെ ക്യാഷ് തന്നെയായിരിക്കണം എന്നില്ല. നല്ല ഒരു ബിസിനസ് ആശയം ഉണ്ടോ, എങ്കിൽ അതിനെ നല്ലൊരു ബിസിനസ് പ്ലാൻ ആക്കുക. ഇങ്ങനെ ഒരു പ്ലാൻ ശെരിയായാൽ മറ്റുള്ളവരുടെ കയ്യിലെ ക്യാഷ് കിട്ടും, എങ്ങനെയെന്നല്ലേ. സീഡ് ഫണ്ട് വഴി ബിസിനസ് വളരാൻ പണം ലഭിക്കും. ഫ്ലിപ്കാർട് ഉൾപ്പടെ നിരവധി പ്ലാറ് ഫോം വഴി ഫണ്ട് ലഭിക്കും.
നല്ല ബിസിനസ് പ്ലാൻ ആണെങ്കിൽ പണം ഇറക്കാൻ ഇൻവെസ്റ്റെർസ് റെഡി ആണ്. ലാഭം കിട്ടും എന്നും, വ്യത്യസ്തമായ ബിസിനസ് ആണെന്നും ഉറപ്പാണെങ്കിൽ മറ്റുള്ളവരുടെ പണം ഉപയോഗിച്ച് സംരംഭം വളർത്താനാകും. നമ്മുടെ ബിസിനസ് ആശയം, നല്ലൊരു പ്ലാൻ, കൂടാതെ ബേസിക് ആയി കുറച്ച് ഇൻവെസ്റ്റ് ചെയ്ത് കൊണ്ട് ഈ സംരംഭം ഒന്ന് റൺ ചെയ്ത് ഇൻവെസ്റ്റേഴ്സിനെ കാണിച്ചു കൊടുക്കുക. സീഡ് മണി അല്ലെങ്കിൽ സീഡ് ഫണ്ട് എന്നൊക്കെയാണ് ഇതിനെ പറയുന്നത്.
സീഡ് ഫണ്ട് ഏറ്റവും കൂടുതൽ ലഭിക്കാൻ സാധ്യതയുള്ളത് നമ്മുടെ അടുത്തുള്ളവരുടെ അടുക്കൽ നിന്നും അറിയുന്നവരുടെ കയ്യിൽ നിന്നും ഒക്കെയാണ്. അതിന് ആദ്യം നിങ്ങൾ നല്ലൊരു പബ്ലിക് ഫിഗർ ക്രീയേറ്റ് ചെയ്യണം. ഒരു ഇൻവെസ്റ്റർ ഇൻഫർമേഷൻ മെമ്മോറാൻഡം ഉണ്ടാക്കുക, ഇത് ഇൻവെസ്റ്റസിന് ലഭിക്കുന്ന ആനുകൂല്യം മനസ്സിലാക്കാൻ ഒരുപാട് സഹായിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കണ്ടു മനസ്സിലാക്കുക.

by