നമ്മുടെ നാട്ടിലുള്ളവരും വിദേശത്ത് നിന്നും നാട്ടിലെത്തിയവരും ഒക്കെ സ്വന്തമായി ഒരു സംരംഭം തുടങ്ങാനും അതിന് വേണ്ടിയുള്ള അന്വേഷണത്തിലും ആയിരിക്കും. അത്തരക്കാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇവിടെ പറയുന്നത്. കന്നുകാലി വളർത്താൻ താല്പര്യമുള്ളവർക്ക് സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല്യങ്ങ ലഭിക്കുന്ന പദ്ധതികളും അതിന്റെ വിവരങ്ങളുമാണ് താഴെ പറയുന്നത്.
ക്ഷീര വികസന മേഖലയിലെ സർക്കാർ പദ്ധതി വഴി പുതുതായി ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നത് സംരംഭകനും, വനിതകൾക്കും, പിന്നോക്ക വിഭാഗക്കാർക്കും സങ്കര ഇനം പശുവിനെ വാങ്ങാൻ 33000 രൂപ വരെ ലഭിക്കും. നിശ്ചിത ഫോർമാറ്റിൽ അപ്ലിക്കേഷൻ ഫോം ബ്ലോക്ക് ക്ഷീര വികസന ഓഫീസിൽ നൽകുക.ഇതിനോടൊപ്പം 35000 രൂപ തനത് ഇനം പശുവിനെ വാങ്ങാൻ ലഭിക്കുന്നതാണ്. അടുത്തതായി 50000 രൂപ വരെ കാലിത്തൊഴുത്ത് നിർമാണത്തിന് ലഭിക്കും.
തൊഴുത്ത് പൂർണമായും നശിച്ചു പോയവർക്കും പുതുതായി തൊഴുത്ത് നിർമിക്കുന്നവർക്കും വേണ്ടിയാണ് ഈ സഹായം ലഭിക്കുന്നത്. 50000 രൂപ വരെയാണ് ഇതിന് ലഭ്യമാകുന്നത് .ഇത് കൂടാതെ കറവയന്ത്രം വാങ്ങാനായി ഏകദേശം 25000 രൂപ വരെ ലഭിക്കും. അഞ്ചോ അതിൽ കൂടുതൽ പശുക്കളെയോ വളർത്തുന്ന ക്ഷീര കർഷകർക്കാണ് ഈ ഒരു അവസരം ലഭിക്കുന്നത്. അകെ ചിലവ് വരുന്നതിന്റെ 50% ഡയറിഫാം വിപുലീകരിക്കുന്നതിനായി ധനസഹായം ലഭിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കണ്ടു മനസ്സിലാക്കുക.

by