നമുക്ക് അറിയാം ലോകം മുഴുക്കെ തന്നെ ഇന്ന് കൊറോണ ഭീതിയിലാഴ്ന്ന കിടക്കുകയാണ്.ഒരുപാട് പേർക്ക് ഇതിനോടകം തന്നെ തൊഴിൽ നഷ്ടം സംഭവിച്ചു കഴിഞ്ഞു.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നാമിപ്പോൾ കടന്നു പോകുന്നതും. ഈ അവസരത്തിലാണ് കുടുമ്പശ്രീയുടെ “ഉപജീവന പദ്ധതി ” നിങ്ങളുടെ മുന്നിലേക്ക് തൊഴിലവസരങ്ങളുമായെത്തുന്നത്. പ്രവാസികൾക്ക് പോലും ഈ പദ്ധതിയുടെ ഭാഗമാകാം എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
സർക്കാരിന്റെ ഒരു പുതിയ പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം ആളുകൾക്ക് സ്വന്തമായോ യൂണിറ്റ് ആയോ പദ്ധതി തുടങ്ങാനാകുന്നതാണ് . ഈ പദ്ധതിയിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. അപേക്ഷ കൊടുക്കുന്ന വ്യക്തി കുടുമ്പശ്രീയിൽ അംഗത്വമുള്ളവരായിരിക്കണം എന്ന ഒരു നിബന്ധന ഈ പദ്ധതിക്കുണ്ട്. അഥവാ കുടുമ്പശ്രീയിൽ നിങ്ങൾക്ക് അംഗത്വമില്ലെങ്കിൽ നിങ്ങളുടെ കുടുമ്പത്തിലെ ആർകെങ്കിലും അംഗത്വമുണ്ടെങ്കിൽ ഉണ്ടെങ്കിൽ അവർക്ക് വേണമെങ്കിലും അപേക്ഷ കൊടുക്കാവുന്നതാണ്.
ഇനി നിങ്ങൾ യൂണിറ്റ് ആയിട്ടാണ് സംരംഭം ആരംഭിക്കുന്നതെങ്കിൽ കുറഞ്ഞത് മൂന്നുപേരെങ്കിലും ആ യൂണിറ്റിനുള്ളിൽ വേണം. നിങ്ങൾക്ക് നിങ്ങളുടെ പരിജയത്തിലുള്ളവരെയും ഇതിലേക്കായി പരിഗണിക്കാവുന്നതാണ്. ആട് വളർത്തൽ,കോഴി വളർത്തൽ,പശു വളർത്തൽ, പലഹാര നിർമാണവും അതിന്റെ വില്പനയും, എന്തെങ്കിലും കടകൾ തുടങ്ങൽ, തയ്യൽ യൂണിറ്റ് സംരഭം, അത് പോലെ വ്യക്തിപരമായി എന്തെങ്കിലും തൊഴിൽ പഠിച്ചവർക്ക് അവർക്ക് ആ മേഖലയിൽ സംരംഭം തുടങ്ങാനുള്ള അവസരം തുടങ്ങിയവയ്‌ക്കൊക്കെ “ഉപജീവന” പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ തീയതി ഇതുവരെ വിട്ടിട്ടില്ല. എന്നിരുന്നാലും കുടുമ്പശ്രീ മുഘേന അപേക്ഷകൾ കൊടുക്കാൻ ശ്രമിക്കുക.

by