നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു ഭക്ഷ്യോൽപന്നമാണ് നെയ്യ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പോഷക സമൃദ്ധമായ ഒരു സമീകൃത ആഹാരം തന്നെയാണ് നെയ്യ്. അതുകൊണ്ടുതന്നെ നെയ്യുൽപ്പാദനം നമുക്ക് എന്തുകൊണ്ടും ലാഭകരം തന്നെയാണ്. ഈയൊരു സംരംഭത്തിനായി നമുക്ക് മറ്റു ബിൽഡിങിന്റെയോ ഫാക്ടറികളുടെയോ ഒന്നും തന്നെ ആവശ്യം ഇല്ല. നമുക്ക് വീട്ടിൽ തന്നെ ഒരു ചെറിയ സ്ഥലം മാത്രമേ നെയ്യുൽപാദനത്തിനായി ആവശ്യമുള്ളൂ.
ഒരു ചെറിയ മെഷീനിന്റെ ആവശ്യകത മാത്രമേ ഇതിന് ആയി നമുക്ക് വേണ്ടി വരുന്നുള്ളൂ. ഈയൊരു സംരംഭം തുടങ്ങാനായി വരുന്ന അസംസ്കൃതവസ്തു എന്നു പറയുന്നത് പാൽ മാത്രമാണ്. നെയ്യ് കൂടാതെ തൈര് , മോര്, സംഭാരം തുടങ്ങിയവയുടെ ഉത്പാദനം കൂടി നടത്തുകയാണെങ്കിൽ തീർച്ചയായും നല്ല ഒരു ലാഭം തന്നെ നമുക്ക് കൊയ്തെടുക്കാൻ സാധിക്കുന്നതാണ്.
ഈ മെഷീൻ വഴി ഒരു മണിക്കൂറിൽ ഏകദേശം 60 ലിറ്റർ പാൽ നമുക്ക് സംസ്കരിക്കാൻ സാധിക്കുന്നതാണ്.ഈ ഒരു മെഷീൻ ഓൺലൈൻ വഴി നമുക്ക് വാങ്ങുവാൻ സാധിക്കുന്നതാണ്. അതാത് പ്രദേശങ്ങൾക്കനുസരിച്ചു നമുക്ക് ഒരു ലിറ്റർ പാലിന് ഏകദേശം 28 മുതൽ 35 രൂപ വരെയാണ് വില വരുന്നത്. ഇങ്ങനെ നമ്മൾ 100 ലിറ്റർ പാൽ ഒരു ദിവസം സംസ്കരിക്കുകയാണെങ്കിൽ ഏകദേശം 3480 രൂപവരെ ലാഭം കിട്ടുന്നതായിരിക്കും.

by