ഫയർമാൻ ഒഴിവുകൾ

- Sponsored Links -

സെൻട്രൽ സെലക്ഷൻ ബോർഡ് ഓഫ് കോൺസ്റ്റബിൾ ബീഹാർ ഫയർമാൻ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ളവർക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി മാർച്ച് 25 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തസ്തികയുടെ ഒഴിവുകളുടെ എണ്ണം, യോഗ്യത, ശമ്പളം, പ്രായപരിധി, അപേക്ഷാഫീസ്, കായികക്ഷമത, നിയമന രീതി തുടങ്ങി എല്ലാ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

ഫയർമാൻ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 21,700 രൂപ മുതൽ 69,100 രൂപവരെയാണ്. 2380 ഒഴിവുകളാണ് മൊത്തത്തിൽ ഉള്ളത്. 18 വയസ്സു മുതൽ 27 വയസ്സുവരെ ആണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പ്ലസ് ടു പാസായവർക്ക് ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ഉയരം- പുരുഷന്മാർക്ക് 165 സെൻറീമീറ്റർ, ഇ.ബി.സി/ എസ്.സി/ എസ്.ടി വിഭാഗത്തിന് 160 സെൻറീമീറ്റർ, സ്ത്രീകൾക്ക് 155 സെൻറീമീറ്റർ. നെഞ്ചളവ് 81-86 സെൻറീമീറ്റർ എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 79 സെൻറീമീറ്റർ. ഭാരം- സ്ത്രീകൾക്ക് 48 കിലോ.

- Sponsored Links -

എഴുത്തുപരീക്ഷയും കായിക പരീക്ഷയും വഴിയായിരിക്കും അപേക്ഷിക്കുന്ന ഉദ്യോഗാർഥികളിൽ നിന്നും തിരഞ്ഞെടുക്കുന്നത്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply