ടാറ്റാ കോവിഡ് ആശുപത്രിയില്‍ 191 തസ്തികകള്‍

- Sponsored Links -

തിരുവനന്തപുരം> കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ പ്രവർത്തനം ആരംഭിച്ച ടാറ്റാ ഗ്രൂപ്പ് സൗജന്യമായി നിർമിച്ച് കോവിഡ് പ്രതിരോധത്തിനായി സർക്കാരിന് നൽകിയ പുതിയ ആശുപത്രിയിലേക്ക് 191 തസ്തികകൾ വരുത്താൻ തീരുമാനം ആയി. ഒഴിവുകളുള്ള തസ്തികകളിൽ ഒരു വർഷത്തേക്ക് താൽക്കാലിക/ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അടിയന്തരമായി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് നിയമിക്കും.

- Sponsored Links -

ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അടിയന്തരമായി ജീവനക്കാരെ നിയമിക്കുന്നതിനുമാണ് മന്ത്രി സഭാ യോഗം തിരുമാനിച്ചത്. തസ്തിക സംബന്ധിച്ച കൂടുതൽ വിവരങ്ങളും മറ്റും ലഭിച്ചാൽ ഈ വെബ്സൈറ്റ് വഴി നിങ്ങളിലേക്ക് എത്തിക്കുന്നതായിരിക്കും.

ടാറ്റ ഗ്രൂപ്പ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി സംസ്ഥാന സർക്കാരിന് കൈമാറിയത് സെപ്റ്റംബർ 09 ആയിരുന്നു. തുടക്കത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയിൽ തന്നെ ആശുപത്രി പണി പൂർത്തിയാക്കി.

- Sponsored Links -

Leave a Reply