മലയാളികളുടെ ഉത്സവമായ ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നു. റേഷൻ കടകൾ വഴി റേഷൻ വിഹിതത്തോട് കൂടിയാണ് ഓണക്കിറ്റ് നൽകിയിരുന്നു. ഇപ്പോഴിതാ വീണ്ടും മലയാളികൾക്ക് ഒരു ആശ്വാസം എന്ന നിലയിൽ കുടുംബശ്രീ വഴി ഓണകിറ്റ് നൽകാനൊരുങ്ങുന്നു. ഈ ഓണക്കിറ്റിൽ 21 ഇനം ഉൽപ്പന്നങ്ങൾ ആണ് ഉണ്ടാവുക, കരുതൽ 2020 എന്ന പേരിൽ ഇറക്കുന്ന സാധനങ്ങൾ ആണ് ഉൾപ്പെടുത്തുന്നത്.
തകർന്നിരിക്കുന്ന വിപണിയെയും ഒപ്പം ചെറുകിട സംരംഭകരേയും കൈപിടിച്ച് ഉയർത്താനും ഈ ഒരു പദ്ധതി വഴി സഹായകമാകും. 500 രൂപക്ക് ആണ് ഈ കിറ്റ് നിങ്ങൾക്ക് വാങ്ങാൻ കഴിയുക. മാത്രമല്ല ഈ 500 രൂപ 21 തവണകളായി നൽകാനുള്ള അവസരവും ലഭ്യമാണ്. അന്യ സംസ്ഥാനത്ത് നിന്നും ഇറക്കുമതി ചെയ്തതാണ് സൗജന്യ കിറ്റിൽ ചില സാധനങ്ങൾ ഉൾപ്പെടുത്തിയത് , എന്നാൽ കുടുംബശ്രീയുടെ സൗജന്യ കിറ്റിൽ ഉള്ള സാധനങ്ങൾ ഇറക്കുമതിയല്ല.
നമ്മുടെ നാട്ടിൽ അമ്മമാർ, സഹോദരിമാർ ഒരുമിച്ച് നടത്തിവരുന്ന ചെറുകിട യൂണിറ്റുകൾ ഉണ്ട്, അവിടെ നിന്നും ശേഖരിച്ച് ആണ് ഈ ഒരു കിറ്റിലെ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. അയൽക്കൂട്ടങ്ങളിൽ അംഗങ്ങൾ അല്ലാത്തവർക്കും എല്ലാവര്ക്കും ഈ കിറ്റിന്റെ ലഭിക്കും. വെളിച്ചെണ്ണ, അരിപ്പൊടി, തുടങ്ങി ഗുണമേന്മയുള്ള 21 ഇനം സാധനങ്ങൾ അടങ്ങുന്ന കിറ്റ് വിതരണ൦ ഉടൻ . സംസ്ഥാന സർക്കാരും ഒപ്പം കുടുംബശ്രീയും ചേർന്ന് കൊണ്ടുന്ന ഈ പദ്ധതിയിൽ നമ്മുക്കും പങ്ക് ചേരാം.

by