രാജ്യത്തെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ജനങ്ങൾക്കു ആശ്വാസമെന്ന രീതിയിൽ കേന്ദ്ര സർക്കാർ, അടുത്ത 3 മാസത്തേക്ക് സൗജന്യമായി ഗ്യാസ് സിലിണ്ടർ നൽകും. പ്രധാന മന്ത്രി ഉജ്വൽ യോജനപദ്ധതി രൂപീകരിച്ചത് സാധാരണക്കാർക്ക് ഗ്യാസ് ലഭിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു . കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രവും സംസ്ഥാനവും ഒരുപാട് ഇളവുകൾ സാധാരണ ജനങ്ങൾക്ക് നൽകി, അതിൽ പ്രധാനപ്പെട്ട ചില ആനുകൂല്യങ്ങളിൽ ഒന്നായിരുന്നു ജൻധൻ അക്കൗണ്ട് വഴി ധനസഹായം, കൂടാതെ ഏപ്രിൽ 31 മുതൽ ജൂൺ 31 വരെയുള്ള സൗജന്യ ഗ്യാസ് വിതരണം.
ഈ കഴിഞ്ഞ 3 മാസങ്ങളിൽ പ്രധാന മന്ത്രി ഉജ്വല യോജന എന്ന പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നു. ജൂൺ 31 വരെ മാത്രം ഈ പദ്ധതി വഴിയുള്ള സഹായം ലഭിക്കുമെന്നായിരുന്നു തീരുമാനം , പക്ഷെ ഇപ്പോൾ ലഭിച്ച വർത്തയനുസരിച്ച് സൗജന്യ ഗ്യാസ് സിലിണ്ടർ സെപ്റ്റംബർ മാസം അവസാനം വരെ PMUY പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് ലഭിക്കുമെന്നാണ് . അതായത് അടുത്ത 3 മാസത്തേക്ക് ഗ്യാസ് സിലിണ്ടർ വാങ്ങാനുള്ള പണം സർക്കാർ നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തിക്കുന്നതാണ്. ജൂലൈ 1 മുതൽ സെപ്റ്റംബർ 31 വരെയാണ് ഈ പദ്ധതിയുടെ രണ്ടാം ഘട്ടം നടക്കുന്നത്.
ഏകദേശം 11.47 കോടി വരുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെ നിൽക്കുന്ന ജനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഏകദേശം 9800 കോടി രൂപയാണ് സർക്കാർ ഇതിന് വേണ്ടി മാറ്റി വെച്ചേക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക് വളരെ അധികം ആശ്വാസം നൽകുന്ന ഒന്നായിരിക്കും ഇത്. അറിയാത്തവരിലേക്കും ഇത് ഷെയർ ചെയ്ത് എത്തിക്കുക.

by