ആട് വളർത്താൻ 25000 രുപ വരെ ലഭിക്കും

- Sponsored Links -

നമുക്ക് എല്ലാവർക്കും തന്നെ അറിയാം ലോകം ഇന്നേ വരെ കടന്നു പോവാത്ത തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോവുന്നത് എന്ന കാര്യം.എല്ലാ മേഖലയിലും ഈ മാന്ദ്യം അനുഭവപ്പെട്ടു കൊണ്ടിരിക്കുകയാണ്.ഒരുപാടുപേർ തൊഴിൽ രഹിതരായി നിൽക്കുന്ന ഒരു കാഴ്ചയാണ് നമുക്ക് ചുറ്റും കാണാൻ സാധിക്കുന്നത്.ഇവരിൽ ഒട്ടുമിക്ക പേരും നിത്യവൃത്തിക്ക് വേണ്ടി എന്ത് മാന്യമായ ജോലിയും ചെയ്യാൻ സന്നദ്ധരാണ്.

നമുക്ക് അറിയാം ഒരുപാടുപേർ നിത്യവൃത്തിക്ക് വേണ്ടി കടന്നു വന്ന ഒരു മേഖലയാണ് ഫാർമിംഗ് മേഖല.ഇതിൽ തന്നെ പല ഇനത്തിൽ പെട്ട ഫാർമിംഗും ഉൾപ്പെടുന്നു.മത്സ്യകൃഷി ,ആടുവളർത്തൽ ,കോഴിവളർത്തൽ ,കന്നുകാലി വളർത്തൽ ,വിവിധ ഇനം അലങ്കാര ചെടി കൃഷി തുടങ്ങിയവ. എന്നാൽ ഇതിൽ എല്ലാം തന്നെ മുൻപന്തിയിൽ നിൽക്കുന്നത് ആട് വളർത്തൽ തന്നെയാണ് . ഒട്ടുമിക്ക സംരംഭങ്ങൾക്കും സർക്കാർ സഹായങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് പലർക്കും അറിയാവുന്ന കാര്യമായാണ്.അതിൽ പെട്ട സർക്കാരിന്റെ ഒരു സഹായ പദ്ധതിയാണ് ” goat satellite scheme 2020 -2021 ” .

ഇത് കേരളാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഒരു പദ്ധതിയാണ്. ഇതിലേക്കായി 2020 -2021 വര്ഷത്തിലേക്കുള്ള പദ്ധതിയിലേക്കാണ് നമ്മൾ അപേക്ഷിക്കാനുള്ളത് .അതിലേക്കായി നാല് മാസം മുതൽ ആറ് മാസം വരെ പ്രായമായ മലബാറി ഇനത്തിൽ പെട്ട അഞ്ചു പെണ്ണാടുകളെയെയും അത് പോലെ തന്നെ ഒരു മുട്ടനാടിനെയും വാങ്ങിക്കാനാണ് സർക്കാർ 25000 രൂപ ധനധാന സഹായമായി നമുക്ക് തരുന്നത് . നിലവിൽ ആടുവളർത്തൽ ഉപജീവനമായി തുടരുന്നവർക്കും പുതുതായി ഈ രംഗത്തേയ്ക്ക് കടന്നു വരുന്നവർക്കും ഈ സഹായ പദ്ധതിയിൽ ഭാഗമാകാൻ സാധിക്കുന്നതാണ് .

- Sponsored Links -

മുപ്പത് ശതമാനം വരെ വനിതകൾക്കും,പത്തു ശതമാനം വരെ എസ് സി എസ് ടി വിഭാഗക്കാർക്കും ബാക്കി അറുപത് ശതമാനം ജനറൽ കാറ്റഗറിക്കാർക്കും ആണ് ഇതിന്റെ മുൻഗണന വിധി .ഈ പദ്ധതിയിൽ ആട്ടിൻ കൂടിന്റെ മുഴുവൻ ചിലവും നമ്മൾ തന്നെ വഹിക്കണം എന്ന ഒരു നിബന്ധന നിലനിൽക്കുന്നുണ്ട്. അത് പോലെ ആട്ടിൻ കൂട് കുറഞ്ഞത് 100 സ്‌കൊയർഫീറ്റ് എങ്കിലും ഉണ്ടാവണം എന്നും നിബന്ധന ഉണ്ട് .അത് പോലെ ആടുകളുടെ ഇൻഷുറൻസും നമ്മൾ തന്നെ ചെയ്തിരിക്കണം.

കേരളസർക്കാരിന്റെ “goat satellite scheme “ലേക്ക് അപേക്ഷിക്കാൻ നിങ്ങളുടെ ആധാർകാർഡ് ,നികുതി ശീട്ടിന്റെ കോപ്പി ,റേഷൻ കാർഡ് ഇവ എടുത്ത് അതാത് പഞ്ചായത്തുകളിലെ മൃഗാശുപത്രിയിൽ അപേക്ഷ സമർപ്പിച്ചാൽ മാത്രം മതിയാകും .അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്ത് പതിനേഴ് ആണ് .ഈ ഒരു പദ്ധതിയിൽ നിങ്ങൾക്ക് നിങ്ങളുടെ പഴയ ഫാം വിപുലീകരിക്കാനും അല്ലെങ്കിൽ പുതിയ ഫാം തുടങ്ങാനും നല്ലൊരു അവസരം നൽകിയിരിക്കുകയാണ്. ഈ പദ്ധതിയിൽ ഓരോ പഞ്ചായത്തിലേയും അപേക്ഷകൾ പരിഗണിച്ചു ജില്ലാ മൃഗസംരക്ഷണ വകുപ്പാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നത്.

- Sponsored Links -

Leave a Reply