സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് വീട് വെക്കുന്ന ആവശ്യത്തിനായി ഭൂമി വാങ്ങുന്ന ആവശ്യത്തിനായി ലോൺ കിട്ടുമോ എന്നും പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്കും തുടർന്ന് വായിക്കുക. പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം പുതുതായി വീട് വെക്കുന്നവർക്ക് മാത്രമേ വായ്‌പ ലഭിക്കു എന്നാണ് അധികം ആളുകളും കരുതുന്നത്. എന്നാൽ അതിന് മാത്രമല്ല പുതുതായി ഭൂമി വാങ്ങി വീട് വെക്കുന്ന ആവശ്യത്തിനും ഈ ലോൺ അനുവദിക്കുന്നുണ്ട്. 4 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെയാണ് സഹായമായി ലഭിക്കുന്നത്.
നിങ്ങളുടെ കോർപ്പറേഷൻ/ പഞ്ചായത്തിൽ PMAY പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് അവരെ സമീപ്പിക്കുന്നതാകും ഉത്തമം. ആദ്യം തന്നെ നിങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ മുഴുവൻ വിവരങ്ങളും ശേഖരിച്ച് വെക്കുക. കാരണം ഈ സ്ഥലം വിശകലനം ചെയ്ത് ശേഷം മാത്രമാകും ബന്ധപ്പെട്ടവർ ഈ പദ്ധതിയിലേക്കുള്ള അപേക്ഷ പാസ്സ് ആക്കുന്നത്. മാത്രമല്ല കാലതാമസം ഒഴിവാക്കാൻ ഇത് സഹായിക്കും.
അപ്ലിക്കേഷൻ ഫോം നിങ്ങളുടെ പഞ്ചായത്ത്/ കോർപറേഷൻ സമർപ്പിക്കുക. ഏകദേശം 2 ആഴ്ച കഴിയുമ്പോൾ നിങ്ങൾ സമർപ്പിച്ച അപേക്ഷയുടെ സ്ഥിതി അറിയാൻ സാധിക്കും. ശേഷം നിങ്ങൾക്ക് ഏത് ബാങ്ക് വഴി ലോൺ ആവശ്യമെന്നും അതിനായി വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതായുണ്ട്. ലോൺ പാസ്സായി കഴിഞ്ഞാൽ ഭൂമി വിലയിരുത്തിയ ശേഷമാകും പദ്ധതി പ്രകാരമുള്ള സഹായം ലഭിക്കുക.

by