നമ്മൾ എല്ലാം തന്നെ കേട്ട് അറിഞ്ഞ ഒരു പദ്ധതിയാണ് പ്രധാന മന്ദ്രിയുടെ കിസ്സാൻ സമ്മാൻ നിധി. ഈ പദ്ധതി പ്രകാരം രണ്ടായിരം രൂപ കുറെ പേരുടെയൊക്കെ അക്കൗണ്ടുകളിൽ വന്നിട്ടുമുണ്ടാകും. അത് പോലെ തന്നെ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുകയും എന്നാൽ ഇത് വരെയും അക്കൗണ്ടിൽ ഒരു രൂപ പോലും വരാത്ത ആളുകളും നമുക്ക് ചുറ്റും ഉണ്ട്, ഇതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. നിങ്ങളുടെ ചെറിയ അശ്രദ്ധ കാരണം ആകാം ഇതിന് ചിലപ്പോ കാരണം. അത് പോലെ ഈ തുക കിട്ടാത്തവർ ഇനി എന്തൊക്കെ ചെയ്താലാണ് ആ തുക അക്കൗണ്ടിൽ വരുന്നത് എന്നും നമുക്ക് ഒന്ന് നോക്കാം .
പ്രധാനമന്ദ്രിയുടെ കിസ്സാൻ സമ്മാൻ പദ്ധതിക്ക് അപേക്ഷിക്കണമെങ്കിൽ അപേക്ഷകന് കുറഞ്ഞ പക്ഷം രണ്ട് സെൻറ് സ്ഥലം എങ്കിലും ഉണ്ടായിരിക്കണം . ഇതാണ് ഒരു പ്രധാന മാനദണ്ഡം ആയി കണക്കാക്കുന്നത്. ഈ പദ്ധതി പ്രകാരം പ്രതിവർഷം ആറായിരം രൂപ നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നു ചേരുന്നതാണ് . ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിട്ടത് പാവപ്പെട്ട കർഷകർക്ക് ഒരു കൈതാങ് ആകും എന്ന ലക്ഷ്യത്തോടെ ആയിരുന്നു. എന്നാൽ സാധാരണക്കാരായുള്ള പല ആളുകൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുന്നതായി കണ്ടുവരുന്നുണ്ട് . അതെ പോലെ തന്നെ പലതവണയായി ഈ പദ്ധതിയിലേക്ക് അപേക്ഷിച്ചിട്ട് ഒരു പൈസ പോലും കിട്ടാത്തവരും ഉണ്ട് . അത് പോലെ കുറച്ച നാൾ കിട്ടിയിട്ട് പിന്നീട് അത് പാതിവഴിയിൽ നിലച്ചുപോയവരും ഉണ്ട്.
പലരുടെയും അക്കൗണ്ടിൽ പൈസ വരാത്തതിന്റെ പ്രധാന കാരണം അപേക്ഷ സമർപ്പിക്കുമ്പോൾ അതിലെ ഡീറ്റൈൽസിന്റെ കൂടെ നിങ്ങളുടെ ആധാർ കാർഡിലും മറ്റും വരുന്ന എന്തെങ്കിലും ചെറിയ ഒരു മിസ്റ്റേക്ക് ആയിരിക്കും. അത് കൊണ്ട് തന്നെ ഇത് വരെയും അപേക്ഷിച്ചിട്ട് പൈസ വരാത്തവർ ഒന്നുകൂടെ അപ്ഡേറ്റ് ചെയ്ത വിവരങ്ങളും ആധാറുമായും അപേക്ഷിക്കേണ്ടതുണ്ട് . ഇതിനായി അടുത്തുള്ള ജനസേവ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ കോമ്മൺ സർവീസ് സെന്ററുകളിലോ ചെന്ന് അന്വേഷിച്ചാൽ മാത്രം മതിയാകും. നിങ്ങളുടെ അധാർകാർഡിൽ കാണുന്ന വിവരങ്ങൾ അതെ പോലെത്തന്നെ ഒരു മാറ്റവും വരുത്താതെ വേണം അപ്ഡേറ്റ് ചെയ്യേണ്ടത് .
രണ്ടാമതായി ഡീറ്റെയിൽസ് തെറ്റാൻ ഇട വന്നാൽ തുക വരാൻ നീണ്ട കാലതാമസം നേരിടേണ്ടി വരും. അത് പോലെ തന്നെ പുതുതായി അപേക്ഷിക്കുന്നവർക് അവരവരുടെ തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ വന്നു ചേരുന്നതായിരിക്കും. ഇത് വരെയായും എല്ലാ തുകയും ലഭിക്കുകയും മറ്റു പ്രശ്നങ്ങൾ ഇല്ലാത്തവർ ആണെങ്കിൽ പോലും അവരവർ കൊടുത്ത ഡാറ്റാസ് ഒന്ന് പുനഃപരിശോധന നടത്തുന്നതും നല്ലതായിരിക്കും. കാരണം ,നിങ്ങൾ മുന്നേ കൊടുത്ത ഡാറ്റാസ് ഇപ്പോൾ പരിശോധിച്ചു വരുന്നതേ ഉള്ളു. അത് കൊണ്ട് തന്നെ ജനസേവ കേന്ദ്രങ്ങളിൽ ഒന്ന് പോയി നിങ്ങൾ കൊടുത്ത വിവരങ്ങൾ ശെരിയായ രീതിയിൽ ആണോ എന്ന് ഒന്ന് അന്വേഷിക്കുക .
സാധാരണക്കാരായ ആളുകൾക് ഒരു വലിയ കൈത്താങ്ങ് തന്നെയാണ് ഈ പദ്ധതി. അത് കൊണ്ട് തന്നെ ഇത് വരെയും അപേക്ഷിക്കാത്തവർ ഉടൻ തന്നെ അപേക്ഷിക്കുകയും സർക്കാർ അനുവദിക്കുന്ന അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുകകയും ചെയ്യുക. വളരെ ചെറിയ ഒരു ശതമാനം ആളുകൾ മാത്രമേ ഇത് വരെയും ഈ പദ്ധതിയുടെ ഭാഗമായിട്ടുള്ളു. അത് കൊണ്ട് തന്നെ ഈ പദ്ധതിയിൽ കൂടുതൽ പേരെ ഉൾകൊള്ളിയ്ക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. അത് പോലെ തന്നെ ഒരേ റേഷൻ കാർഡിലെ രണ്ടു കുടു൦ബങ്ങൾ ഉള്ളവരാണെങ്കിൽ രണ്ടു കുടു൦ബങ്ങൾക്കും ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുന്നതായിരിക്കും.

by