ലാപ്ടോപ്പ് ലഭിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം.

- Sponsored Links -

കോവിഡ്ൻറെ പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് പിന്തുണയുമായി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചത്. അതിലൊന്നാണ് കുടുംബശ്രീ മിഷനുമായി സഹകരിച്ച് ലാപ്ടോപ് ലഭ്യമാക്കാൻ സഹായകമാകുന്നു മൈക്രോ ഫിനാൻസ് പദ്ധതി. ഈ അനുകൂല്യം വിദ്യാർഥികളുടെ ഭാഗത്തേക്ക് ഒടുവിൽ എത്തിച്ചേരുന്നു എന്ന സന്തോഷവാർത്തയാണ് ഷെയർ ചെയ്യുന്നത്.

ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വീണ്ടും അയൽക്കൂട്ടങ്ങൾ വഴി അപേക്ഷിക്കാനുള്ള അവസരം ആണ് വന്നിട്ടുള്ളത്. 30 മാസ അടവുകൾ ഉള്ള പ്രത്യേക പദ്ധതിയാണിത്. കെ.എസ്.എഫ്.ഇ കുടുംബശ്രീയും ചേർന്നു നടത്തുന്ന വിദ്യാശ്രീ എന്ന ലാപ്ടോപ്പ് ചിട്ടി മൂന്നുമാസം മുടക്കമില്ലാതെ അടച്ചു കഴിഞ്ഞാൽ ലാപ്ടോപ് നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. നമുക്ക് ഇഷ്ടമുള്ള ബ്രാൻഡുകൾ സർക്കാർ തയ്യാറാക്കിയ പോർട്ടൽ വഴി തിരഞ്ഞെടുക്കാം.

- Sponsored Links -

കോക്കോണിക്സ്, ലെനോവോ, എയ്സർ ,എച്ച്.പി എന്നീ ബ്രാൻഡുകളുടെ ലാപ്ടോപ്പ് തിരഞ്ഞെടുക്കാവുന്നതാണ്. 15000 രൂപ മുതൽ ആണ് ഇതിൻറെ വില തുടങ്ങുന്നത്. നിലവിൽ ഈ പദ്ധതിയിലേക്ക് ചേർന്നിരിക്കുന്നത് ഏകദേശം അഞ്ചു ലക്ഷത്തോളം ആളുകൾ ആണെങ്കിലും ഏകദേശം 144000 ആളുകളിലേക്ക് ആണ് ഈ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ലാപ്ടോപ്പ് എത്തിച്ചേരുന്നത്. പുതുതായി അപേക്ഷിക്കുന്നവർക്ക് ജൂലൈ ഓഗസ്റ്റ് മാസം വരെ കാത്തിരിക്കേണ്ടിവരും.

- Sponsored Links -

Leave a Reply