മൂന്നു ലക്ഷം രൂപ വരെ ലോൺ ലഭിക്കും

- Sponsored Links -

ജനങ്ങൾക്ക് വളരെയേറെ ഉപകാരപ്രദമായ ഒരു കേന്ദ്രസർക്കാർ പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. കോവിഡ് 19 പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസകരമായി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ചത്. 5 സെൻറ് ഭൂമിയെങ്കിലും സ്വന്തമായിട്ട് ഉള്ളവർക്ക് നിരവധി ആനുകൂല്യങ്ങൾ വിവിധ പദ്ധതികളുടെ ഭാഗമായി നൽകുന്നുണ്ട്.

അത്തരത്തിൽ ധനസഹായം ലഭിക്കുന്ന ഒരു പദ്ധതിയെപ്പറ്റി ആണ് ഇവിടെ വിവരിക്കുന്നത്. ഏകദേശം മൂന്നു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശം സാമ്പത്തികമായ ബുദ്ധിമുട്ട് നേരിടുന്ന ജനങ്ങൾക്ക് ഒരു കൈത്താങ്ങ് തന്നെയാണ്. സ്വന്തമായി എന്തെങ്കിലും സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ഈ വായ്പ എടുക്കാവുന്നതാണ്. 9 ശതമാനം വരെ പലിശ നിരക്കിലാണ് വായ്പ ലഭിക്കുന്നത്.

- Sponsored Links -

എന്നാൽ കൃത്യമായി തിരിച്ചടവ് ഉണ്ടെങ്കിൽ 5 ശതമാനം വരെ സബ്സിഡി ലഭിച്ചേക്കാം. ഒരു ലക്ഷത്തി അറുപതിനായിരം രൂപവരെ എടുക്കുന്ന വായ്പകൾക്ക് ഈട് നൽകേണ്ടതില്ല. കിസാൻ ക്രെഡിറ്റ് കാർഡ് എന്ന കേന്ദ്ര സർക്കാരിൻറെ പദ്ധതി വഴിയാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. മൂന്നു ലക്ഷം രൂപയിൽ കൂടുതൽ വായ്പ ഉള്ള ആവശ്യമുള്ളവർക്ക് ആ തുകയ്ക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്. പക്ഷേ പലിശ നിരക്ക് സാധാരണ വായ്പകളുടെ പലിശ നിരക്ക് തന്നെയായിരിക്കും.

- Sponsored Links -

Leave a Reply