എന്താണ് മുടക്ക ചിട്ടി, ചേരുന്നത് കൊണ്ടുള്ള ഗുണം

- Sponsored Links -

പലിശയില്ലാതെ ലോൺ ലഭിക്കുമോ? KSFE വഴി എങ്ങനെ സാധിക്കും. മാസതവണ കൃത്യം ആയി അടക്കാത്ത അംഗത്തെ KSFE ചിട്ടയിൽ നിന്ന് പുറത്താക്കുകയോ ഉപഭോക്താവ് സ്വയം പിന്മാറുകയോ ചെയ്തേക്കാം . ഇങ്ങനെ ഉള്ള ചിട്ടികൾ ആണ് മുടക്കച്ചിട്ടി എന്ന് പറയുക . ഈ ചിട്ടികൾ ആർക്കു വേണെമെങ്കിലും അതുവരെ ഉള്ള മാസതവണയിൽ ലേല കിഴിവ് കുറിച്ചുള്ള തുക കൊടുത്തു വാങ്ങാവുന്നതാണ്. ഇങ്ങനെ വാങ്ങുന്ന ചിട്ടി ഉടൻ തന്നെ ലേലത്തിൽ വിളിച്ചു കൂടുതൽ തുക കണ്ടെത്താവുന്നതും ആണ് . നമ്മുക്ക് ഒരു ഉദാഹരണം നോക്കാം .

നിങ്ങൾക്ക് ഒരു കാർ വാങ്ങണം 440000 രൂപ വേണം , കയ്യിൽ ഉള്ളത് 200000 രൂപ . നിങ്ങൾക്ക് പലിശ ഇല്ലാതെ 240000 കൂടി വേണം . അതിന് നിങ്ങൾ അടുത്തുള്ള ഉള്ള കെ-എസ്-എഫ്-ഇ ബ്രാഞ്ചിൽ പോയി മുടക്ക ചിട്ടി ഉണ്ടോ എന്ന് ചോദിക്കുക. മുടക്ക ചിട്ടി ഉണ്ടെന്ന് വെക്കുക, ഉദാഹരണത്തിന് 50 മാസം*10000 രുപേയുടെ ചിട്ടി ആണ് ഉള്ളത്. 25 മാസം കഴിഞ്ഞു എന്ന് കൂട്ടുക . അങ്ങനെയെങ്കിൽ നിങ്ങൾക്ക് 2,00,000 അടച്ചാൽ ചിട്ടി സ്വന്തമാക്കാം. നിങ്ങൾക്ക് 2,00,000 മുടക്കി മുടക്ക ചിട്ടി വാങ്ങാനാവും എന്നിട്ട് 26-)0 മാസത്തിത്തിലെ ലേലത്തിൽ പങ്കെടുത്തു 440000 രൂപക്ക് ചിട്ടി പിടിച്ചു കാർ വാങ്ങി . ഇപ്പോൾ നിങ്ങൾക്കുണ്ടായ രാജു ന്റെ ലാഭനഷ്ടം പരിശോധിക്കാം

- Sponsored Links -

ചിട്ടയിൽ ചേരുന്ന മാസം – 25-മത്തെ മാസം, ചിട്ടയിൽ ചേരാൻ വേണ്ട തുക – 25 മാസത്തെ മാസതവണ – ലേലക്കിഴിവ് = 250000-50000 , അതായത് ₹ 2,00,000 /- രൂപയാണ് വേണ്ടത്. 26-മത്തെ മാസത്തെ ലേല തുകയായി ലഭിച്ചത് 4,40,000 എങ്കിൽ ഇരുപത്തി ആറാമത്തെ മാസം നിങ്ങൾക്ക് കയ്യിൽ മിച്ചം കിട്ടിയ തുക : 440000 -200000 = ₹ 240000 /-ബാക്കിയുള്ള 25 മാസം അടക്കേണ്ട തുക : 25 മാസത്തെ മാസതവണ – ലേലക്കിഴിവ് = 250000 -10000 = ₹ 240000 /-. അതായത് 26 ആം മാസം മിച്ചം കിട്ടിയ 240000 രൂപ 25 തവണകൾ ആയി തിരിച്ചടച്ചാൽ മതിയാകും . 1 രൂപ പോലും പലിശ കൊടുക്കാതെ പണവും ലഭിക്കും . കൂടുതൽ അറിയാൻ വീഡിയോ കാണുക .

- Sponsored Links -

Leave a Reply