വീട്ടിലിരുന്ന് കൊണ്ട് തന്നെ സ്ത്രീകൾക്ക് നല്ല രീതിയിൽ വരുമാനം നേടി ശോഭിക്കാൻ കഴിയുന്ന ഒരു മേഖലയാണ് ഡിസൈൻ ചെയ്ത ഫ്രോക്കുകളുടെ നിർമ്മാണം. സ്റ്റിച്ചിങ്ങും അല്പം ഭാവനയും ഉള്ള ആർക്കും തന്നെ ഈ മേഖലയിൽ തിളങ്ങാൻ സാധിക്കുന്നതാണ്. വരുമാനത്തിന് പുറമെ ഇത് സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസവും അത് പോലെ സന്തോഷവും നൽകുന്നു. ഈ കൊറോണക്കാലത്തു മിക്ക ആളുകൾക്കും വലിയ മുതൽ മുടക്കി ബിസിനെസ്സ് തുടങ്ങാനുള്ള പണവും സാഹചര്യവും ഇല്ല എന്നത് ഒരു വാസ്തവസമാണ്.
അത് കൊണ്ട് തന്നെ ചുരുങ്ങിയ മുതൽ മുടക്കിൽ തന്നെ നല്ല ഒരു വരുമാനം സൃഷ്ടിക്കാനുതകുന്ന ഒരു ബിസിനെസ്സ് സംരംഭമാണിത്.
ഇതിനു വേണ്ടി നമ്മൾ മറ്റു വ്യത്യസ്തമായ തുണിത്തരങ്ങളെ ആശ്രയിക്കതെ കോട്ടൺ തുണികൾ വാങ്ങിക്കുന്നതാകും നല്ലത്.ആളുകൾക്ക് ഇപ്പോൾ കൂടുതൽ പ്രിയം കോട്ടൺ തുണിത്തരങ്ങളാണ്. അത് കൊണ്ട് തന്നെ ആളുകളുടെ ആവശ്യത്തിനനുസരിച്ചു ഡിസൈൻ, പ്രായം, എന്നിവ കണക്കിലെടുത്തു തുണിത്തരങ്ങൾ കട്ട് ചെയ്ത് സ്റ്റിച് ചെയ്യുക.കൂടെ എംബ്രോയിഡറി,ഗിൽറ്റ് വർക്ക് , ഹമ്മിങ്, സ്റ്റോൺ വർക്ക തുടങ്ങിയവ കൂടെ ചെയ്ത് ഫ്രോക്കുണ്ടാക്കാം. അല്ലെങ്കിൽ ആളുകളുടെ താല്പര്യത്തിനനുസരിച് ആവശ്യമുള്ളവ മാത്രം ചെയ്തു കൊടുത്താലും മതി.
ശേഷം അയേൺ ചെയ്ത് ഫോൾ ചെയ്ത് വില്പനക്കെത്തിക്കാം. വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഫ്രോക്കുകൾക്ക് പുറമെ ജന്മദിനം,വിവാഹ ചടങ്ങുകൾ, മാമോദീസ,ഫെസ്ടിവലുകൾ തുടങ്ങി വിശേഷ ദിവസങ്ങളിലേക്കുള്ള ഫ്രോക്കുകളും നിങ്ങൾക്ക് നിർമ്മിയ്ക്കാം. അത് പോലെ നമുക്ക് നല്ല ലാഭവും നേടാൻ കഴിയുന്നു. ടെക്സ്റ്റൈൽസ് ഷോപ്പുകളിൽ അവിടുത്തെ ഡിമാന്ഡിന് അനുസരിച്ചും അത് പോലെ തന്നെ ട്രെൻഡിങ് ആയ മോഡലിലും നല്ല ആകര്ഷകമാക്കിയാൽ നമുക്ക് ഓഡറുകൾ കിട്ടാൻ ഒരു പ്രയാസവും ഉണ്ടാകുകയില്ല.
ഇതിന് പുറമെ പെണ്കുട്ടികളുടെ യൂണിഫോമുകളും നമുക്ക് തയ്ച്ചു നൽകാവുനതാണ്. ഈ ഒരു സംരംഭം തുടങ്ങാൻ വേണ്ടി നമുക്ക് ആകെ വേണ്ടത് 100 ചതുരശ്ര അടി വിസ്താരമുള്ള ഒരു കെട്ടിടവും മോട്ടോർ ഘടിപ്പിച്ച ആധുനിക തയ്യൽ മെഷീനും ഫർണിച്ചർ അയേൺ ഉപകരണങ്ങൾ തുടങ്ങി ഏകദേശം 28,000 രൂപയുടെ മുതൽ മുടക്ക് മാത്രമാണ്. എല്ലാം കഴിഞ്ഞു ഏകദേശം 50,000 രൂപയോളം നമുക്ക് ലാഭം നേടാൻ സാധിക്കുന്ന ഒരു സംരംഭം ആണിത്.

by