കോവിഡ് മഹാമാരി അതിന്റെ മൂർധന്യാവസ്ഥയിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ ലോകം മുഴുവനും തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഒരുപാട് പേർ തൊഴിൽ രഹിതരും അത് പോലെ പല പ്രായാവസങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും ചെറുകിട-സൂക്ഷ്‌മ വ്യവസായ സംരംഭങ്ങൾക്ക് ഒരു കൈത്താങ്ങ് എന്നോണം കേന്ദ്ര -സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വന്നിരിക്കുകയാണ്.അമ്പതിനായിരത്തോളം ചെറുകിട വ്യവസായ സംരംഭങ്ങൾക്കാണ് ഈ ഒരു ആനുകൂല്യം ലഭിക്കാൻ പോകുന്നത്.
ഏകദേശം 30,000 രൂപ മുതൽ 60,000 രൂപ വരെയുള്ള ധനസഹായ പദ്ധതിയുമായാണ് ഇക്കുറി സർക്കാരുകൾ ജനങ്ങളിലേക്കെത്തുന്നത്.ഇതിനായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട വെബ്‌സെറ്റ് പോർട്ട് ബഹുമാനപ്പെട്ട വ്യാവസായിക മന്ദ്രി ഇ.പി ജയരായജൻ നിർവഹിച്ചിരുന്നു.ഈ പദ്ധതിയിലേക്കായി 37 .65 കോടി രൂപയോളം നീക്കിവെച്ചിട്ടുണ്ട്. വ്യവസായ ഭദ്രതാ പാക്കേജിന്റെ ഭാഗമായാണ് ഈ ഒരു വായ്പയിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ടുള്ള മൂലധന വായ്പകൾക്കും അല്ലെങ്കിൽ നിശ്ചിത കാലയളവ് വായ്പകൾക്കും ഈ ഒരു ആനുകൂല്യം ലഭിക്കുന്നതാണ്.
ഈ ഒരു പദ്ധതിപ്രകാരം 2020 ഏപ്രിൽ 1 മുതൽ പ്രവർത്തന മൂലധനത്തിന് അധികമായി എടുത്തിട്ടുള്ള ലോണുകൾക്കോ ,അല്ലെങ്കിൽ ഇവ രണ്ടും കൂടെ ചേർന്നിട്ടുള്ള എം എസ് എം ബി സംരംഭങ്ങൾക്കോ ആറുമാസത്തെ പലിശയുടെ അൻപത് ശതമാനം സബ്‌സിഡി ഇവർക്ക് ലഭിക്കുന്നതാണ്.ഒരു വായ്പയ്ക്ക് 30,000 രൂപയും രണ്ടു വായ്പക്കും കൂടെ 60,000 രൂപ വരെയും പരമാവധി ഇളവ് ലഭിക്കുന്നതാണ്.” ആത്മനിർഭർ “പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വായ്പകൾ ലഭ്യമായിട്ടുള്ള എം എസ് എം ബി സംരംഭങ്ങൾക്കും ഈ ഒരു പലിശയിളവ് ലഭിക്കുന്നതാണ്. WWW .INDUSTRY.KERALA .GOVERNMENT .IN എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വ്യവസായ വികസന ഓഫീസറുടെ ശുപാർശ സഹിതം പോർട്ടൽ വഴി അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് കൈമാറുന്നതാണ്.

by