കേരളം സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ക്ലാർക്ക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്യൂൺ, പാർട്ട് ടൈം സ്വീപ്പർ തുടങ്ങി തസ്തികകളിലായി 10 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള യോഗ്യത, ശമ്പളം, തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
ക്ലാർക്ക് തസ്തികയിൽ 02 ഒഴിവുകളാണുള്ളത്. SSLC ആണ് ആവശ്യമായ യോഗ്യത. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 19,000 രൂപ മുതൽ 43,600 രൂപ വരെയാണ്. കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ 04 ഒഴിവുകളാണുള്ളത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിരുദം, പിജിഡിസിഎ/ തത്തുല്യം ആണ്. ശമ്പളം 19,000 രൂപ മുതൽ 43,600 രൂപ വരെ.
പ്യൂൺ തസ്തികയിൽ 02 ഒഴിവുകളുണ്ട്. ഏഴാം ക്ലാസ് ജയിച്ചവർക്ക് മുതൽ ഈ തസ്തികയിൽ അപേക്ഷിക്കാം. 16000 രൂപ മുതൽ 35,700 രൂപ വരെയാണ് ശമ്പളം.പർട്ട്ടൈം സ്വീപ്പർ തസ്തികയിൽ 2 ഒഴിവുകൾ. എറണാകുളം തൃശൂർ ജില്ലക്കാർ മാത്രം അപേക്ഷിക്കുക.8200 മുതൽ 13340 വരെയാണ് ശമ്പളം. 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി.അർഹരായവർക്ക് ഇളവുണ്ട്.
പർട്ട്ടൈം സ്വീപ്പർ 200 രൂപ,മറ്റ് തസ്തികയിൽ 300 രൂപയുമാണ് അപേക്ഷ ഫീസ്. വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, ജാതി തുടങ്ങിയ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പി, ഡി ഡി നേരിട്ടോ,തപാൽ/ ഇമെയിൽ മുഖേന ഒക്ടോബര് 30 മുൻപായി അയക്കണം. വിലാസം: കേരളം സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡ്,പി ബി നമ്പർ 112,ഓവർ ബ്രിഡ്ജ് ജംഗ്ഷൻ,തിരുവനന്തപുരം – 1.ഇമെയിൽ- secretary.kscewb.tvm@gmail.com.

by