കേന്ദ്ര സഹായം വർഷം 36000 രൂപ ലഭിക്കും

- Sponsored Links -

നമുക്ക് അറിയാം സാധാരണക്കാരായ ആളുകൾക്ക് തങ്ങൾ ജോലി ചെയ്ത് സമ്പാദിക്കുന്ന വരുമാനത്തിന് പുറമെ മറ്റൊരു വരുമാനം കൂടെ ഉണ്ടാകുകയാണെങ്കിൽ അത് വളരെ ആശ്വാസം പകരുന്ന ഒരു കാര്യമായിരിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി പ്രകാരം അസംഘടിത മേഖലകളിലെ തൊഴിലാളികൾക്ക് ,അതായത് ചെറുകിട വ്യാപാരം നടത്തുന്നവരും, സാധാരണ തൊഴിലാളികളും,കൂലിപ്പണിക്കാർ തുടങ്ങി എല്ലാ വിഭാഗക്കാർക്കും ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ് .

ഈ ഒരു പദ്ധതിയുടെ പ്രത്യേകത എന്ന് പറയുന്നത് , ഒരു നിശ്ചിത കാലയളവിന് ശേഷം നിങ്ങൾക്ക് മാസം തോറും 3000 രൂപ ലഭിക്കുന്നു എന്നുള്ളതാണ്. ഇത് പ്രകാരം 36,000 രൂപ പ്രതിവർഷം ലഭിക്കുന്നു.” ശ്രംയോഗി മന്ദൻയോജന “എന്നാണ് ഈ പദ്ധതിയുടെ പേര് . 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള അസംഘടിത മേഖലകളിലെ തൊഴിലായാളികൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. പതിനെട്ടാമത്തെ വയസ്സിലാണ് നിങ്ങൾ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതെങ്കിൽ മാസം തോറും 55 രൂപ നിക്ഷേപിക്കേണ്ടതായി വരുന്നു.

നിങ്ങൾ നിക്ഷേപിക്കുന്ന മുറയ്ക്ക് കേന്ദ്ര സർക്കാരും ആനുപാതികമായി ഒരു തുക കൂടെ നിക്ഷേപിക്കുന്നു. നിങ്ങൾ നാല്പത് വയസ്സുള്ള ആൾ ആണെങ്കിൽ നിങ്ങൾ പ്രതിമാസം 200 രൂപ വീതം അടയ്‌ക്കേണ്ടി വരുന്നു. പ്രായം കൂടുന്നതിന് അനുസരിച് അടയ്‌ക്കേണ്ട തുകയും കൂടി വരുന്നു. ഇത് പ്രകാരം അറുപത് വയസ്സിന് ശേഷമായിരിക്കും നിങ്ങൾക്ക് മാസം തോറും ഒരു പെൻഷൻ തുക കണക്കെ പ്രതി മാസം 3000 രൂപ ലഭിക്കുന്നു. ഈ ഒരു പദ്ധതിയുടെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് ഇടയ്ക്ക് എപ്പോൾ വേണമെങ്കിലും ഇതിൽ നിന്നും നിങ്ങൾക്ക് പിന്മാറാൻ സാധിക്കും എന്നതാണ്. എന്തെങ്കിലും കാരനാണവശാൽ പത്തു വർഷം തികയുന്നതിന് മുന്നേ നിങ്ങൾ പദ്ധതിയിൽ നിന്നും പിന്മാറുകയാണെങ്കിൽ സേവിങ്സ് അക്കൊണ്ടിലെ പലിശ നിരക്കും കൂടെ തുകയുടെ കൂടെ ലഭിക്കുന്നതാണ്.

- Sponsored Links -

ഇനി നിങ്ങൾ പത്തു വർഷത്തിന് ശേഷമാണ് പദ്ധതിയിൽ നിന്നും പിന്മാറുന്നത് എങ്കിൽ,നിങ്ങൾക്ക് തുകയോടൊപ്പം നിങ്ങൾക്ക് സർക്കാരിന്റെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനായി നിങ്ങളുടെ ആധാർകാർഡ് ,സേവിങ്സ് ബാങ്ക് അല്ലെങ്കിൽ ജൻധൻ അക്കൗണ്ടിന്റെ പാസ്സ്‌ബുക് ,മൊബൈൽ നമ്പർ ,കരമടച്ച രസീത് ,എന്നീ രേഖകൾ മതിയാകും.പ്രധാനമന്ദ്രിയുടെ കിസ്സാൻ സമ്മാൻ പദ്ധതിയിൽ അംഗമായിട്ടുള്ളവർക്കും ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ് .

2 ഹെക്ടറിൽ കൂടുതൽ ഭൂമി ഉള്ളവർക്കും ,കേന്ദ്ര സംസ്ഥാന സർകാറുകളുടെ തൊഴിലുള്ള ആളുകൾക്കും,അത്പോലെ തന്നെ epf/nps/esi എന്നിവയിൽ ഉൾപെട്ടവർക്കും ,അത് പോലെ തന്നെ ആദായനികുതി അടയ്ക്കുന്നവർക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാദ്ധിക്കുകയില്ല. പ്രാദാനമന്ദ്രിയുടെ “കിസ്സാൻ മന്ദൻയോജന “പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ടി അക്ഷയ / ജനസേവ കേന്ദ്രങ്ങൾ വഴി അപേക്ഷ ഫോമുകൾ ലഭ്യമാകുന്നതാണ്. അപേക്ഷ ഫോമുകൾ ഫിൽ ചെയ്ത് സമർപ്പിക്കുമ്പോൾ ഓൺലൈൻ ആയി തന്നെ നിങ്ങളുടെ രേഖകൾ നിങ്ങളുടെ രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

ആദ്യ അടവ് പണമായി തന്നെ നിർബന്ധമായും അടയ്‌ക്കേണ്ടതാണ്. അപേക്ഷ ഫോം നിങ്ങൾ ബാങ്കിലും കൊടുക്കേണ്ടതാണ്. അതിന് ശേഷം ബാങ്ക് വഴി നിങ്ങൾക്ക് ഓട്ടോ ഡെബിറ്റ് പ്രോസസിങ് ചെയ്യാവുന്നതാണ്. പേക്ഷിക്കുമ്പോൾ നിങ്ങളുടെ കൈകളിലേക്ക് ഒരു പെൻഷൻ സ്‌കീം കാർഡും ലഭിക്കുന്നതാണ്. അറുപത് വയസ്സിന് മുന്നേ നിങ്ങൾ മരണപ്പെടുകയാണെങ്കിൽ നിങ്ങളുടെ പങ്കാളിക്ക് ഈ ഒരു പെൻഷൻ തുക ലഭിക്കുന്നതാണ്. പങ്കാളിക്ക് ഈ ഒരു സ്‌കീമിൽ തുടരാൻ താല്പര്യം ഇല്ലെങ്കിൽ അവർക്ക് അടയ്ച്ച മുഴുവൻ തുകയും അതിന്റെ പലിശയും ലഭിക്കുന്നതാണ്. പങ്കാളി ഇല്ലാത്തവർക്ക് അവർ പറയുന്ന നോമിനിക്ക് വേണമെങ്കിലും പണം ലഭിക്കുന്നതാണ്.

- Sponsored Links -

Leave a Reply