പെണ്മക്കൾ ഉള്ളവർക്ക് ഉപകാരപ്പെടുന്ന ഒരു കേന്ദ്ര സർക്കാർ പദ്ധതി, പെൺകുട്ടികൾക്ക് പ്രായപൂർത്തി ആകുമ്പോൾ 75 ലക്ഷം രൂപ വരെ ലഭിക്കുന്നു. നമ്മുടെ നാട്ടിൽ 18 വയസ്സാകുമ്പോഴേക്കും പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ടെൻഷൻ ആകും, കാരണം അവരുടെ വിവാഹ ചിലവ്, പഠനം തുടങ്ങിയ കാര്യങ്ങൾക്ക്, ആൺകുട്ടികൾക്കും വിദ്യാഭ്യാസത്തിന് പണം ചിലവാകുമെങ്കിലും വിവാഹത്തിന് ചിലവ് കുറവാണെന്ന് മാത്രമില്ല ശരാശരി ആളുകളും 30 വയസ്സ് ഒക്കെ ആകുമ്പോഴാകും കല്യാണം കഴിക്കുന്നത്.
ഉയർന്ന വിദ്യാഭ്യാസം പെൺമക്കൾക്ക് നൽകാൻ ആഗ്രഹമുള്ള മാതാപിതാക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന ഈ പദ്ധതി ” സുകന്യ സമൃദ്ധി യോജന”. ലൈഫ് ഇൻഷുറൻസ് സ്കീമുകൾ ഒരുപാട് ഉണ്ടെങ്കിൽ ഇത്രയും തുക ലഭിക്കുന്ന പദ്ധതി വേറെ ഇല്ല. 1 മുതൽ 10 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കാണ് ഈ പദ്ധതിയിലേക്ക് ചേരാനുള്ള യോഗ്യത. ചേർന്ന് കഴിഞ്ഞാൽ പ്രായപൂർത്തി ആകുമ്പോൾ നല്ല ഒരു തുക ലഭിക്കും.
പോസ്റ്റ് ഓഫീസ് വഴിയോ അടുത്തുള്ള ബാങ്ക് വഴിയോ തുടങ്ങാവുന്ന ഈ പദ്ധതി പ്രകാരം 21 വയസ്സ് ആകുമ്പോൾ 75 ലക്ഷം രൂപയോളം നിങ്ങൾക്ക് ലഭിക്കുന്നതാണ്. പെൺകുട്ടിയുടെ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ രേഖകൾ ഉൾപ്പെടെയാണ് ആവശ്യം. 1 വയസ്സിൽ ചേർന്നാൽ 15 വര്ഷം നിങ്ങൾ തുക അടയ്‌ക്കേണ്ടി വരും. അത് കഴിഞ്ഞുള്ള 6 വർഷം അടയ്‌ക്കേണ്ട. അടവ് പകുതി ആകുമ്പോൾ വിദ്യാഭ്യാസ ആവശ്യത്തിന് പിൻവലിക്കാവുന്നതാണ്.

by