മത്സ്യകൃഷിക്ക് രണ്ട് ലക്ഷം രൂപ സബ്സിഡി

- Sponsored Links -

ജനകീയ മത്സ്യകൃഷി എന്ന പദ്ധതി വഴി മത്സ്യ കൃഷി ചെയ്യുന്നവർക്കും തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിരവധി സബ്‌സിഡി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശാസ്ത്രീയ കാര്‍പ്പ് , നൈല്‍ തിലാപ്പിയ കൃഷി, ആസാം വാള , ഒരു നെല്ലും മീനും പദ്ധതി, ശാസ്ത്രീയ ചെമ്മീന്‍ , ഓരുജല മത്സ്യകൃഷി, ശുദ്ധജല ഓരുജല കൂട് മത്സ്യകൃഷി, വീട്ടു വളപ്പിലെ കരിമീന്‍ വിത്തുല്‍പാദന യൂണിറ്റ്, കാര്‍പ്പ് മത്സ്യവിത്ത് റിയറിംഗ് യൂണിറ്റ്, ബയോ ഫളോക്ക് എന്നീ ഘടകങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

10 സെന്റ് മുതൽ 1 ഹെക്ടർ വരെ വ്യാപ്തിയുള്ള കുളത്തിനും കൃഷിയിടത്തിനുമാണ് പദ്ധതിയ്ക്കായി അപേക്ഷിക്കാൻ കഴിയുന്നത് പ്രൊജക്റ്റ് നോക്കി അതിന്റെ ചിലവിന്റെ അടിസ്ഥാനത്തിലാണ് സബ്‌സിഡി തീരുമാനിക്കുന്നത്.മത്സ്യക്കൃഷിക്ക് സർക്കാർ നൽകുന്ന സബ്‌സിഡി പദ്ധതികൾ എന്തൊക്കെയെന്ന് നോക്കാം. ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷി, മൊത്തം ചിലവിന്റെ 40% സബ്സിഡിയായി ലഭിക്കും. നൈല്‍ തിലാപ്പിയ കുളത്തിൽ ചെയ്യുന്നതിന് 40% സബ്‌സിഡി,കുറഞ്ഞത് 50 സെന്ററിൽ കൃഷി. ആസാം വാള കൃഷി, കുറഞ്ഞത് 25 സെന്റിലെ കൃഷിക്ക് 40% വരെ സബ്സിഡിയായി ലഭിക്കും.

- Sponsored Links -

ശാസ്ത്രീയ ചെമ്മീന്‍ കൃഷി പദ്ധതി പ്രകാരം കുറഞ്ഞത് 100 സെന്റ് കൃഷി സ്ഥലത്തിന് മൊത്തം ചിലവിന്റെ 40% ലഭിക്കും. ശുദ്ധജല ഓരുജല കൂട് മത്സ്യകൃഷി- 40% സബ്‌സിഡി. വീട്ടു വളപ്പിലെ കരിമീന്‍ വിത്തുല്‍പാദന൦, കുറഞ്ഞത് 15 സെന്റിലെ കുളത്തിലെ കൃഷിക്കും 40% സബ്‌സിഡി. കൂടുതൽ സംശയങ്ങൾക്കും പരിശീലനത്തിനും വിഡിയോയിൽ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

- Sponsored Links -

Leave a Reply