നിരവധി ബിസിനസ് ആശയങ്ങളും കൃഷിരീതികളും നമ്മൾ കണ്ടിട്ടുണ്ടാകും, എന്നാൽ ഊത് മരത്തിൻറെ കൃഷി രീതിയും അതിൽ നിന്ന് ലഭിക്കുന്ന വരുമാനവും നമ്മൾ കേട്ടിട്ടുണ്ടാകില്ല. കാർഷിക മേഖലയിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടിയേക്കാവുന്ന ഊത് കൃഷിയെ പറ്റി കൂടുതൽ മനസ്സിലാക്കാൻ തുടർന്നു വായിക്കുക. ഏകദേശം ആറു വർഷം കൊണ്ട് 25 ഇഞ്ച് വണ്ണം ഉള്ള മരം ആയി ഇത് വളരും, അതായത് ഏകദേശം മൂന്നു ലക്ഷം രൂപ മുതൽ പത്തുലക്ഷം രൂപയുടെ മുകളിൽ വരെ കിട്ടിയേക്കും.
വളരെ കട്ടികുറഞ്ഞ തടിയാണ് ഈ മരത്തിൽ ഉള്ളത്, മാത്രമല്ല ഇതിൻറെ ഇല മുറിച്ചു നോക്കുമ്പോൾ വല പോലെ കാണാം. ഇതാണ് ഇതിനെ തിരിച്ചറിയാനുള്ള വഴി. ഇതിന് വളമായി ഉപയോഗിക്കുന്നത് ചാണകപ്പൊടി, കരിയില എന്നിവയാണ്. ശ്രദ്ധിക്കേണ്ട ഒന്ന് ഇതിന് ചുറ്റും വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക. ചീഞ്ഞ പോകുന്ന എന്ന് ഒന്നും ഇതിൻറെ ചുറ്റിനും ഇടാൻ പാടില്ല. തൈ വെച്ച് മൂന്നുവർഷംവരെ വെള്ളം ഒരു ദിവസം ഇടവിട്ട് നനച്ചുകൊടുക്കണം.
150 രൂപയാണ് ഇതിൻറെ തൈ വില വരുന്നത്. 25 ഇഞ്ച് വണ്ണമുള്ള മരത്തിൽ ഫംഗസ് ഇൻജെക്ട് ചെയ്യുന്നു. ഇതിനുശേഷം മൂന്നു വർഷം കഴിയുമ്പോൾ ഇതിൻറെ ഉള്ളിൽ ഊത് ആയി കഴിയുമ്പോൾ മരം വാടി തുടങ്ങുകയും അപ്പോഴാണ് ഇത് മുറിക്കുന്നത്. പ്രകൃതിദത്തമായി നടക്കേണ്ട ഒരു കാര്യമാണ് ഇത്. അതായത് ചില നാടുകളിലൊക്കെ ഒരു വണ്ട് വഴിയാണ് ഈ പ്രക്രിയ നടക്കുന്നത്. തൈ നട്ട് ഏഴ് വർഷം കൊണ്ട് നമുക്ക് ഒരു നല്ല വരുമാനം കണ്ടെത്താൻ കഴിയും.

by