പോസ്റ്റ് ഓഫീസ് ജോലി ആഗ്രഹിക്കുന്നവർക്ക് നല്ല അവസരം. പത്താം ക്ലാസ് യോഗ്യത മതി.തമിഴ് നാട് പോസ്റ്റൽ സർക്കിളിൽ 3162 ഗ്രാമീൺ ടക് സേവക്സ് പോസ്റ്റ് മാസ്റ്റർ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു . താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും സെപ്റ്റംബർ 30,2020 മുൻപായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കേണ്ട രീതി, യോഗ്യത, പ്രായപരിധി, ശമ്പളം, ഔദ്യോഗിക നോട്ടിഫിക്കേഷൻ എന്നിവയ്ക്ക് തുടർന്ന് വായിക്കുക.
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 12,000/-രൂപ മുതൽ 14,500/- രൂപ വരെയാണ് . 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. പ്രപരിധിയിലെ ഇളവുകൾ SC/ST- 5 വർഷം ,(OBC)- 3 വർഷം , (PwD) 10 വർഷം ,(PwD) + OBC 13 വർഷം , (PwD) + SC/ST 15 വർഷം എന്നിങ്ങനെയാണ് ലഭിക്കുക .
അപേക്ഷിക്കുന്നവരുടെ യോഗ്യത ഏതെങ്കിലും അംഗീകൃത സ്കൂൾ/ബോർഡ് നിന്നും പത്താം ക്ലാസ് പാസ്സായവർക്കും നാട്ടിലെ ഭാഷ പരിജ്ഞാനം ഉണ്ടായിരിക്കണം . കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് താഴെയുണ്ട്, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by