ഫയര്ഫോഴ്സിൽ ജോലി നേടാൻ അവസരം.

- Sponsored Links -

കേരള പി എസ് സി വിളിക്കുന്നു. ഒറ്റത്തവണ രെജിസ്ട്രേഷൻ വഴി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കാക്കിയ ശേഷം സ്റ്റേഷൻ ഓഫീസർ (ട്രെയിനീ) തസ്തികയിലേക്ക് അപേക്ഷിക്കാം. തസ്തിക സംബന്ധിച്ചുള്ള യോഗ്യത, ശമ്പളം, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഡിപ്പാർട്മെന്റിൽ സ്റ്റേഷൻ ഓഫീസർ ട്രെയിനീ തസ്തികയിലേക്കാണ് അവസരം. നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 30,700 രൂപ മുതൽ 65,400 രൂപ വരെയാണ്. 20 വയസ്സ് മുതൽ 31 വയസ്സ് വരെയാണ് പ്രായപരിധി. സർക്കാർ ഉത്തരവ് പ്രകാരം അർഹതയുള്ള വിഭാഗങ്ങൾക്ക് ഇളവുകൾ ലഭിക്കുന്നതാണ്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സയൻസിൽ ഡിഗ്രീ ഉണ്ടായിരിക്കണം കൂടാതെ നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.

- Sponsored Links -

യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും കേരള psc യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റ തവണ രെജിസ്ട്രേഷൻ ചെയ്ത് അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷയ്ക്ക്. അവസാന തീയതി 21/10/2020.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply