എയർപോർട്ടിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല അവസരം വന്നിട്ടുണ്ട്. ഐ ജി ഐ ഏവിയേഷൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എയർലൈൻസ്, ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനീസ് , ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽ ഔട്ട്ലെറ്റ്, ഫുഡ് കോർട്ട് , കാർഗോ എന്നീ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും ഈ ഗ്രൗണ്ട് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത +2 ആണ്. അപേക്ഷകൾ ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി സെപ്റ്റംബർ 30ന് മുൻപായി അപേക്ഷിക്കുക.
കസ്റ്റമർ സർവീസ് ഏജന്റ് എന്ന തസ്തികയിലേക്കാണ് (590 ഒഴിവുകൾ) നിലവിൽ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. 10+2, അല്ലെങ്കിൽ അതിന് മുകളിൽ യോഗ്യത ഉളവർക്കാണ് അപേക്ഷിക്കാനുള്ള അർഹതയുള്ളത്. 15,000 മുതൽ 25,000 രൂപ വരെയാണ് നിശയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം .18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.
കൂടുതൽ യോഗ്യത, തസ്തിക സംബന്ധിച്ചുള്ള മറ്റ് വിവരങ്ങൾ ലഭിക്കുവാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യത ഉള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് (https://igiaviationdelhi.com/) വഴി ഓൺലൈനായി അപേക്ഷിക്കാവുന്നത്. അപ്ലിക്കേഷൻ സെപ്റ്റംബർ 30 ന് മുൻപായി സമർപ്പിക്കുക. അപേക്ഷ ഫീസ് 350 രൂപയാണ് .
കൊച്ചി, ബാംഗ്ലൂർ ,ചെന്നൈ ഉൾപ്പടെ 15 ഓളം പരീക്ഷ കേന്ദ്രങ്ങളുണ്ട്. അപേക്ഷ സമർപ്പിച്ചതിന് ശേഷം ഒക്ടോബർ മാസത്തിൽ അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യാം (കൃത്യമായ തീയതി ലഭിച്ചിട്ടില്ല, ഔദ്യോഗിക വെബ്സൈറ്റ് പിന്തുടരുക). ഒക്ടോബര് നവംബര് മാസങ്ങളിലായിരിക്കും പരീക്ഷ നടക്കുന്നത് .റിസൾട്ട് പരീക്ഷയുടെ 15 ദിവസം കഴിഞ്ഞ് ലഭിക്കുന്നതാണ്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by