കോവിഡ് 19 എന്ന മഹാമാരി വ്യാപിക്കുന്ന ഈ സമയത് ചെയ്യാൻ കഴിയുന്ന ഒരു സംരംഭവും അതിന് ആവശ്യമായ മെഷീനും മറ്റ് വിവരങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്. 24000 രൂപ വില വരുന്ന ഈ മെഷീൻ ഉപയോഗിച്ച് പബ്ലിക് സ്ഥലങ്ങൾ സാനിറ്റൈസേഷൻ ചെയ്യാൻ സാധിക്കും. എന്തെങ്കിലും പരിപാടികൾ നടന്ന ഹാളുകൾ വീടുകൾ ഒക്കെ സാനിറ്റൈസേഷൻ ചെയ്യാൻ സാധിക്കും. ഇത് കൂടാതെ ആശുപത്രികൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലും ഈ മെഷീൻ ഉപയോഗിച്ച് അണുവിമുക്തം ആക്കാൻ സാധിക്കും.
ഇത് കൂടാതെ ഈ മെഷീൻ ഉപയോഗിച്ച് വാഹനങ്ങൾ കഴുകി കൊടുക്കാൻ സാധിക്കും. ഇത് നിങ്ങളുടെ വീടുകളിൽ ചെയ്ത് അതിൽ നിന്നും വരുമാനം കണ്ടെത്താൻ സാധിക്കും. അതും അല്ലെങ്കിൽ മൊബൈൽ വെഹിക്കിൾ വാഷിംഗ്, അതായത് വീടുകളിൽ ഈ മെഷീൻ കൊണ്ട് പോയി വാഹങ്ങൾ കഴുകി കൊടുക്കാവുന്നതാണ്. കോവിഡ് ആയത് കൊണ്ട് തന്നെ അധികം ആളുകളും വാഹനങ്ങൾ വെളിയിൽ കൊണ്ട് പോയി വാഷ് ചെയ്യാൻ സാധ്യതയില്ല.
വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ഇതേ മെഷീൻ ഉപയോഗിച്ച് നമുക്ക് സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത. പെയിന്റിംഗ് ചെയ്യുന്ന കെട്ടിടങ്ങളിലും വീടുകളിലും ഒക്കെ വൃത്തിയാക്കാൻ ഈ മെഷീൻ കൊണ്ട് സാധിക്കുന്നത്. ഇതിന്റെ മാർക്കറ്റിങ് ആണ് പ്രധാനം, അതിനായി ഈ മെഷീൻ വാങ്ങിയിട്ട് ഇത്രയും ആവശ്യങ്ങൾക്ക് സമീപിക്കുക എന്ന രീതിയിൽ വിസിറ്റിംഗ് കാർഡ് അടിച്ച് നാട്ടിൽ വിതരണം ചെയ്യുക, കൂടാതെ നാട്ടിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യാം. ഇത് കൂടാതെ ഈ മെഷീൻ വാടകയ്ക്ക് കൊടുത്തും പണം ഉണ്ടാക്കാം.

by