വ്യാവസായിക പരിശീലന വകുപ്പ്-ൽ കരാർ നിയമനം

- Sponsored Links -

വ്യാവസായിക പരിശീലന വകുപ്പിൽ പ്രവർത്തിക്കുന്ന ഐടി സെല്ലിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ആകു൦ നിയമനം. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയും ഒരു ഒഴിവുണ്ട്. ഒരു വർഷത്തേക്കുള്ള കരാർ നിയമനം ആണ്. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ബിടെക് അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സിസ്റ്റം അഡ്മിനിസ്ട്രേഷൻ സെർവർ മാനേജ്മെൻറ് നെറ്റ്‌വർക്കിംഗ് ക്ലൗഡ് കംപ്യൂട്ടറിങ് എന്നിവയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 31,290 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

- Sponsored Links -

ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട് . ഒരുവർഷത്തെ കരാർ നിയമനം ആയിരിക്കും. എസ്എസ്എൽസി എൻ ടി സി ഇൻ കോപ്പ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാനുള്ള അർഹതയുണ്ട്. ഈ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 20,350 രൂപയാണ്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ( ഇവിടെ ക്ലിക്ക് ചെയ്യുക) നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യത ഉള്ളവർക്കും താല്പര്യമുള്ളവർക്ക് അപേക്ഷയോടൊപ്പം യോഗ്യത പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഡയറക്ടറേറ്റ് ഓഫ് ട്രെയിനിംഗ്, അഞ്ചാംനില തൊഴിൽ ഭവൻ, വികാസ് ഭവൻ, ബസ് ഡിപ്പോയ്ക്ക് എതിർവശം, ലാ കോളേജ് റോഡ്, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ ഹാജരാക്കുക.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലെ അഭിമുഖം ഫെബ്രുവരി 10 നും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അഭിമുഖം നടക്കുന്നത് ഫെബ്രുവരി 11 നും ആയിരിക്കും.കൂടുതൽ വിവരങ്ങൾക്ക് https://det.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

- Sponsored Links -

Leave a Reply