ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കല്യാണി വിവിധ തസ്തികകളിലേക്ക് ആയി അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന 28.1.2021 മുതൽ മാർച്ച് രണ്ടു വരെയാണ്. ഔദ്യോഗിക വെബ്സൈറ്റ് വഴി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അസിസ്റ്റൻറ് രജിസ്ട്രാർ ജൂനിയർ അസിസ്റ്റൻറ് എന്നീ തസ്തികകളിലായി നാല് ഒഴിവുകളാണുള്ളത്.
അസിസ്റ്റൻറ് രജിസ്ട്രാർ തസ്തികയിൽ ഒരു ഒഴിവ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി 55% മാർക്കോടെ പാസായിരിക്കണം അല്ലെങ്കിൽ CGPA/ UGC പോയിൻറ് സ്കെയിലിൽ തത്തുല്യ ഗ്രേഡ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത. 35 വയസ്സാണ് പരമാവധി പ്രായപരിധി. 56,100 രൂപയാണ് പ്രതിമാസം നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഇൻറർവ്യൂ വഴിയായിരിക്കും നിയമനം നടക്കുന്നത്.
ജൂനിയർ അസിസ്റ്റൻറ് തസ്തികയിൽ 3 ഒഴിവുകൾ ഉള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പ്ലസ് ടു പാസായവർക്കും ടൈപ്പിംഗ് സ്പീഡ് കുറഞ്ഞത് 35 ഡബ്ലിയു പി/എം ഉള്ളവർക്കും വേർഡ് പ്രോസസിംഗ് ആൻഡ് സ്പ്രെഡ് ഷീറ്റ് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ആർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്. 27 വയസ്സാണ് പരമാവധി പ്രായപരിധി 21,700 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
ജനറൽ ഒബിസി വിഭാഗങ്ങൾക്ക് 600 രൂപയും വിഭാഗങ്ങൾക്ക് 300 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്ത് ആപ്ലിക്കേഷൻ ഫോം ഡി ഡി യും താഴെപ്പറയുന്ന വിലാസത്തിൽ അയക്കുക. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
“The Deputy Registrar Indian Institute of Information Technology,
Kalyani WEBEL IT Park, Room No. 107 14,
Adibasi Para, Opposite Kalyani Water Treatment Plant,
Near Buddha Park, Kalyani, Nadia, PIN : 741 235
West Bengal, India”
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപ്ലിക്കേഷൻ ഫോം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by