കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. മൾട്ടിടാസ്കിങ് പേഴ്സണൽ തസ്തികയിലേക്ക് ഉള്ള 7 ഒഴിവുകളിലേക്ക് ആണ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താല്പര്യമുള്ളവർക്ക് ഫെബ്രുവരി മൂന്ന് മുതൽ ഫെബ്രുവരി 12 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
മൾട്ടിടാസ്കിങ് പേഴ്സണൽ തസ്തികയിൽ ഏഴ് ഒഴിവുകളാണുള്ളത്. ഇതിൽ സൗത്ത് സോണിൽ 2 ഒഴിവു൦, സെൻട്രൽ സോണിൽ രണ്ടു ഒഴിവും, നോർത്ത് സോണിൽ മൂന്ന് ഒഴിവും ആണുള്ളത്. തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 4400 രൂപ മുതൽ 6680 രൂപവരെയാണ്. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പ്ലസ് ടു പാസായവർക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും ആണ്.

300 രൂപയും കൂടാതെ പ്രോസസിങ് ഫീസും ആണ് ഓൺലൈൻ ആപ്ലിക്കേഷൻ ഫീ ആയി അടയ്ക്കേണ്ടത് താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി ഫെബ്രുവരി 12 വരെ അപേക്ഷകൾ സമർപ്പിക്കാം. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by