കേരള പബ്ലിക് സർവീസ് കമ്മിഷൻ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനീ) തസ്തികയിൽ അപേക്ഷിക്കാം അവസരം. തസ്തികയുടെ ഒഴിവ് വിവരങ്ങൾ, യോഗ്യത വിവരങ്ങൾ, ശമ്പളം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ തസ്തികയിലെ ഒഴിവുകളുടെ എണ്ണം നിർണയിച്ചിട്ടില്ല. 20,000 രൂപ മുതൽ 45,800 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 26 വയസ്സ് വരെയാണ് പ്രായപരിധി. സർക്കാർ ഉത്തരവ് പ്രകാരമുള്ള വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.ഏതെങ്കിലും അംഗീകൃത ബോര്ഡില് നിന്നും പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉള്ളവർക്ക് , കൂടാതെ ലൈറ്റ് &ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള കായിക ക്ഷമതയും പാസായിരിക്കണം.

യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റ തവണ രെജിസ്ട്രേഷൻ വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 09.09.2020 ആണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കുക.

by