വിദ്യാഭ്യാസ ധനസഹായം ലഭിക്കാൻ അപേക്ഷ സമർപ്പിക്കാം

- Sponsored Links -

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കോഡൗൺ മുതൽ എല്ലാവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണ്. നിരവധി ആനുകൂല്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാധാരണക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 10 ആണ്.

ആർക്കൊക്കെയാണ് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയുന്നത്, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ മറ്റു വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. കേരളത്തിലെ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ ആളുകളുടെ ആണ്മക്കൾക്കും പെണ്മക്കൾക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്. അപേക്ഷ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിലാണ് സമർപ്പിക്കേണ്ടത്.

- Sponsored Links -

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ എന്തൊക്കെയെന്ന് നോക്കാം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്. അംഗത്വ പാസ് ബുക്ക് കോപ്പി, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി, കർഷക തൊഴിലാളി യൂണിയന്റെ സാക്ഷ്യപത്രം തുടങ്ങിയവയാണ് സമർപ്പിക്കേണ്ടത്. പരീക്ഷാ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തിൽ 12 മാസത്തെ അംഗത്വം പൂർത്തീയാക്കുകയും 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാനും പാടില്ല.

അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാം

- Sponsored Links -

Leave a Reply