ഡ്രൈവർ റെക്കോർഡ് ക്ലാർക്ക് ജോലി നേടാം

- Sponsored Links -

TNCWWB തമിഴ് നാട് കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് 69 ക്ലാർക്ക്, ഡ്രൈവർ പഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ജോലി നോക്കുന്ന എല്ലാവര്ക്കും ഇതൊരു നല്ല അവസരം തന്നെയാണ്. താല്പര്യമുള്ളവർക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി സെപ്റ്റംബർ 30 ന് മുൻപായി അപേക്ഷിക്കാം. യോഗ്യത, ഒഴിവാകളുടെ എണ്ണം, ശമ്പളം, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

ക്ലാർക്ക് തസ്തികയിൽ 37 ഒഴിവുകളുണ്ട്. 15900 – 50400/- രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. ജനറൽ കാറ്റഗറി വിഭാഗത്തിന് 30 വയസ്സും, BC & MBC/DNC വിഭാഗത്തിന് 32 വയസ്സും, SC, SC(A), ST& വിധവകൾക്കും 35 വയസ്സും ആണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത ബോർഡ്/ സ്കൂളിൽ നിന്നും പത്താം ക്ലാസ് ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.

- Sponsored Links -

ഡ്രൈവർ തസ്തികയിൽ 32 ഒഴിവുകളാണുള്ളത്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 19500 രൂപ മുതൽ 62000 രൂപ വരെയാണ് ശമ്പളം.ജനറൽ കാറ്റഗറി വിഭാഗത്തിന് 30 വയസ്സും, BC & MBC/DNC വിഭാഗത്തിന് 32 വയസ്സും, SC, SC(A), ST& വിധവകൾക്കും 35 വയസ്സും ആണ് പ്രായപരിധി. എട്ടാം ക്ലാസ് ജയിച്ചവർക്കും ലൈസൻസ് ഉള്ളവർക്കും 2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

താല്പര്യം ഉള്ളവർക്കും യോഗ്യതയുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കും. അപേക്ഷിക്കാനുള്ള തീയതി തുടങ്ങുന്നത് സെപ്റ്റംബർ 10 മുതൽ ആണ്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക.


ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply