പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31 വരെ.

- Sponsored Links -

പെൻഷൻ ഗുണഭോകതാക്കൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഇവിടെ പറയുന്നത്. നിലവിൽ നവംബർ മാസം ആരംഭിക്കേണ്ടിയിരുന്ന ലൈഫ് സർട്ടിഫിക്കറ്റ് പ്രക്രിയകൾ ഒക്ടോബർ മാസം തന്നെ ആരംഭിക്കാൻ പോകുകയാണ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രായമായവരുടെ ബുദ്ധിമുട്ട് ഒക്കെ കണക്കിലെടുത്താണ് സർക്കാർ ഈ സുപ്രധാന തീരുമാനം എടുത്തത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷൻ കാര്യമാണ് ഇവിടെ പറയുന്നത്.

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് കേന്ദ്ര സർക്കാർ ജോലിക്കാരുടെ പെൻഷൻ ഓരോ വർഷവും ലഭിക്കുന്നതിന് വേണ്ടിയാണ്. ലൈഫ് സർട്ടിഫിക്കറ്റ് പ്രമാൺ പത്ര എന്ന രീതിയിൽ നടത്തുന്ന ഈ കാര്യം പെൻഷൻ കൈപ്പറ്റുന്നവർ ജീവിച്ചിരിപ്പുണ്ട് എന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണ്. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ 2 വഴികളാണ് ഉള്ളത്. ഒന്ന് ഡിജിറ്റൽ സംവിധാനവും മറ്റൊന്ന് ബാങ്കിൽ നേരിട്ട് പോയിട്ടും ഹാജരാക്കാവുന്നതാണ്.

- Sponsored Links -

കഴിഞ്ഞ വർഷങ്ങളിൽ ഒക്കെ നവംബർ മാസങ്ങളിലാണ് ഈ അവസരം ഉണ്ടായിരുന്നത് എങ്കിൽ ഈ വർഷം മുതൽ അത് ഒക്ടോബര് മുതൽ ഡിസംബർ വരെയാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 80 വയസ്സിനും അതിന് മുകളിൽ ഉള്ളവർക്കും ആയിരിക്കും ഒക്ടോബർ മാസം അവസരം ലഭിക്കുക. അല്ലാത്തവർക്ക് നവംബർ 1 മുതൽ ഡിസംബർ 31 വരെയാകും സമയം ലഭിക്കുന്നത്. ജീവൻ പ്രമാൺ മൊബൈൽ ആപ്പ് വഴിയും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാകാവുന്നതാണ്.

- Sponsored Links -

Leave a Reply