മാലിന്യത്തിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കാം.

- Sponsored Links -

നാട്ടിൽ എളുപ്പത്തിൽ തുടങ്ങാൻ കഴിയുന്ന വ്യത്യാസമായതും അതിലുപരി നല്ല രീതിയിൽ ലാഭം കിട്ടുന്നതുമായ ഒരു ബിസിനസിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. എല്ലാ നാട്ടിലും ദുർഗന്ധം ഉണ്ടാക്കുന്നതും വൃത്തിഹീനമാക്കുന്നതും ഒന്നാണ് അറവ് മാലിന്യം. ചില ആളുകൾ ഇത് പൊതു സ്ഥലത്തേക്ക് വലിച്ചെറിയുകയും നാട്ടുകാർക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാകാനും കാരണമാകുന്നു. അത് കൊണ്ട് തന്നെ ഇത് വെറും ഒരു ബിസിനസ് മാത്രമല്ല, സാമൂഹിക സേവനം കൂടിയാണ്.

ഈ സംരംഭം തുടങ്ങാനായി കോഴി മാലിന്യം കട്ട് ചെയ്യുന്ന ഒരു മെഷീൻ ആവശ്യം ആണ്. ഇത് ഉപയോഗിച്ച് കോഴി വേസ്റ്റ് ചെറുതായി കട്ട് ചെയ്ത് അത് വളമാക്കി വിൽക്കാൻ സാധിക്കും. ഒരു മണിക്കൂറിൽ ഏകദേശം 200 കിലോ വേസ്റ്റ് വരെ കട്ട് ചെയ്യാനാകും. 3 ഫേസ് മെഷീന്റെ സൈസ് 4.5 അടി * 5.5 അടിയാണ്. ഒരു വർഷം വാറന്റിയോട് കൂടിയ ഇത് നമ്മുടെ കൈകളിൽ എത്തുമ്പോൾ ഏകദേശം 6 ലക്ഷം രൂപയാകും. കടകളിൽ നിന്ന് അവർ ഒഴിവാക്കാൻ വെച്ചിരിക്കുന്ന വേസ്റ്റ് ലഭിക്കും, മാത്രമല്ല അത് അവർക്കും വലിയൊരു സഹായമാകും. 1 കിലോ വേസ്റ്റിന് 5 രൂപ വരെ വാങ്ങാൻ കഴിയും. ദിവസം 1000 കിലോ വേസ്റ്റ് കടകളിലും ഹോട്ടൽ, കാറ്ററിങ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ലഭിച്ചാൽ 5000 രൂപ ലഭിക്കും.

- Sponsored Links -

ബിസിനസ് നടത്തി കൊണ്ട് പോകാൻ ആവശ്യമായ ഒരു ദിവസത്തെ ചിലവുകൾ ഈ തുകയിൽ നടന്നു പോകും. ഇങ്ങനെ മുറിച്ചെടുക്കുന്ന വേസ്റ്റ് വളമാക്കി ഉപയോഗിക്കുന്നവർ ഉണ്ടാകും. ഒരു കിലോ 20 മുതൽ 30 രൂപ വരെ കിട്ടും. അവർക്ക് വിറ്റ് അതിൽ നിന്നും വരുമാനം ഉണ്ടാക്കാം. അല്ലെങ്കിൽ ഈ മുറിച്ച മാലിന്യ വേസ്റ്റ് സംസ്കരിച്ച് വളമാക്കാം. 28 ദിവസം ടാങ്കുകയിൽ സംസ്കരിച്ച് കെമിക്കൽ പ്രോസസിലൂടെ ജൈവ വളം ആക്കാം. ശേഷം ഇത് പാക്ക് ചെയ്ത് കിലോ 50 മുതൽ 100 രൂപ വരെ വിലയിൽ വിറ്റ് വരുമാനം ഉണ്ടാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.

- Sponsored Links -

Leave a Reply