നാഷണൽ കൌൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ യോഗ്യതയുള്ളവരിൽ നിന്നും നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അസിസ്റ്റന്റ്, സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി, സ്‌റ്റെനോഗ്രാഫർ ഗ്രേഡ് ഡി, ലോവർ ഡിവിഷൻ ക്ലാർക്ക്, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് നിലവിൽ അപേക്ഷിക്കാൻ കഴിയുന്നത്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി www.ncte.gov.in അപേക്ഷിക്കാം.
അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിൽ നിന്നും ഡിഗ്രീ, കൂടാതെ ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ-ൽ അറിവ്. സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത 10+2 ,കൂടാതെ ടൈപ്പിംഗ് സ്പീഡ് 100 വാക്കുകൾ ഒരു മിനുറ്റിൽ, കൂടാതെ ഡാറ്റ എൻട്രി & കമ്പ്യൂട്ടറിലെ വേർഡ് പ്രോസസ്സിംഗ് കഴിവുണ്ടായിരിക്കണം.
സ്‌റ്റെനോഗ്രാഫർ ഗ്രേഡ്-ഡി തസ്തികയിൽ ഏതെങ്കിലും അംഗീകൃത ബോർഡ്/ സ്കൂളിൽ നിന്നും +2 ജയിച്ചവർക്കും, നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം കഴവുള്ളവർക്കും അപേക്ഷിക്കാം. ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ +2 ജയിച്ചവർക്ക് അപേക്ഷിക്കാം. LD ക്ലാർക്ക് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത +2, ടൈപിങ് സ്പീഡ്, കമ്പ്യൂട്ടറിൽ പരിജ്ഞാനം എന്നിവയാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം സെപ്റ്റംബർ 19,2020 മുൻപായി ഓൺലൈനായി അപേക്ഷിക്കാം.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by