കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം. പഞ്ചായത്ത് വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത അപേക്ഷിക്കാവുന്നതാണ്.
പത്തനംതിട്ട 2 ഒഴിവുകൾ, പാലക്കാട് 01, കോഴിക്കോട് 01 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള ഒഴിവ് വിവരങ്ങൾ. 22,200 രൂപ മുതൽ 48,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. SC/ ST കൂടാതെ പിന്നോക്ക വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
എസ്എസ്എൽസി കൂടാതെ ഏതെങ്കിലും മെഡിക്കൽ കോളജിൽ നിന്ന് ഹെൽത്ത് ഇൻസ്പെക്ടർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ സെൽഫ് ഗവൺമെൻറ് ബോംബെ നൽകുന്ന സാനിറ്ററി ഇൻസ്പെക്ടർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മെയ് 5 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by