ഒറ്റ ക്ലിക്കിൽ 300 രൂപ വരെ നേടിയാല്ലോ, അതും അഞ്ച് സെക്കൻഡിൽ. ഇത്തരത്തിലുള്ള എളുപ്പമുള്ള ഒരു ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഓൺലൈനിലൂടെ ചെറിയ വരുമാനങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. കുറഞ്ഞ ശമ്പളവും തരുന്ന ശമ്പളത്തിനെക്കാൾ കൂടുതൽ ജോലിയും മനുഷ്യരിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. അതു കൊണ്ട് തന്നെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് അധിക വരുമാനം ലഭിക്കുന്ന ഒരു ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. പലതരം ഓൺലൈൻ ജോലികൾ ഉണ്ടെങ്കിലും മൊബൈലിലൂടെയും വെബ്സൈറ്റിലൂടെയും വരുമാനം ലഭിക്കുന്ന ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്.
ഫോട്ടോകളുടെ പശ്ചാത്തലം അല്ലെങ്കിൽ ബാക്ക്ഗ്രൗണ്ട് റിമൂവ് ചെയ്യുക എന്ന ജോലിയാണിത്. ആമസോണിലെയും ഫ്ലിപ്കാർട്ടിലെയും വെള്ള ബാക്ക്ഗ്രൗണ്ട് ആക്കുന്ന ജോലി ഇങ്ങനെയൊക്കെയാണ് ചെയ്യുന്നത്. പണ്ട് ഇത്തരത്തിലുള്ള ജോലികൾ ചെയത്കൊണ്ടിരുന്നത് ഫോട്ടോഷോപ്പ് പഠിച്ച ആൾക്കാർ ആയിരുന്നതിനാൽ കുറച്ച് ശ്രമകരമായിരുന്നു. എന്നാൽ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ നിർമിത ബുദ്ധി ഉപയോഗിച്ചു ഈ ജോലികൾ വളരെ എളുപ്പത്തിൽ ചെയ്യാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചു പ്രവർത്തിക്കുന്ന ചില പ്ലാറ്റ്ഫോമുകൾ ഏതൊക്കെ എന്നു നോക്കാം. remove.bg, background burner പോലുള്ള സൈറ്റുകളുടെ സഹായത്തോടെ വളരെ എളുപ്പത്തിൽ ബാക്ക്ഗ്രൗണ്ട് റിമൂവ് ചെയ്യാം.
ഇനി ഇത്തരത്തിലുള്ള ജോലികൾ എങ്ങനെ കണ്ടു പിടിക്കാം എന്നു നോക്കാം. പ്രോഡക്ട് ബാക്ക്ഗ്രൗണ്ട് റിമൂവൽ ജോബുകൾ അല്ലെങ്കിൽ ഇമേജ് ബാക്ക്ഗ്രൗണ്ട് റിമൂവൽ ജോബുകൾ എന്നു ഗൂഗിളിൽ സെർച്ച് ചെയ്യുക. ഒരുപാട് ജോലികൾ നിങ്ങൾക്ക് അവിടെ നിന്നും കണ്ടെത്താനാകും. എന്നാൽ ഗുരു, ഫ്രീലാൻസർ, ഫൈവർ, അപ് വർക്ക്, പീപ്പിൾ പെർ ഹവർ പോലുള്ള വിശ്വസ്തമായ സൈറ്റുകളിലെ ജോലികൾ തിരഞ്ഞെടുക്കുക, കാരണം എല്ലായിടത്തും വ്യാജന്മാർ ഉണ്ടെന്നോർക്കുക. രണ്ടു വിധത്തിൽ സൈറ്റുകളിൽ നിന്നും ജോലികൾ നേടാവുന്നതാണ്.
പീപ്പിൾ പെർ ഹവർ എന്ന സൈറ്റിൽ അവർ ഇടുന്ന വർക്കുകളിൽ നിങ്ങൾക്ക് നിങ്ങളുടെ പ്രൊപ്പോസൽ ഇടാവുന്നതാണ്. തിരഞ്ഞെടുക്കുന്ന ഒരാൾക്ക് അവർ വർക്ക് തരുന്നതായിരിക്കും, അതും 7 ജോലികൾക്ക് 22 ഡോളർ വരെ. അല്ലെങ്കിൽ ഗുരു, ഫൈവർ പോലുള്ള സൈറ്റുകളിൽ നമ്മൾ ചെയ്ത വർക്കുകൾ പ്രദർശിപ്പിച്ചു ഇത്തരം വിലകളിൽ വർക്കുകൾ ചെയ്തു കൊടുക്കുന്നു എന്നു പറഞ്ഞു ക്ലൈൻറ്സിനെ നേടാവുന്നതാണ്. അനന്തമായ ജോലി സാധ്യതയും കൂടുതൽ വരുമാനവും ഈ ഓൺലൈൻ ജോലിയുടെ വിശ്വാസ്യത കൂടുന്നു.

by