സ്വന്തമായി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇവിടെ ഷെയർ ചെയ്യുന്നത്. പശു വളർത്തൽ വഴി നല്ല വരുമാനം ലഭിക്കുമെന്നാണ് അനുഭവം ഉള്ളവരുടെ അഭിപ്രായം. എന്നാൽ അധികം ആളുകൾക്കും ഇത് തുടങ്ങാനായി പശുവിനെ വാങ്ങാനും തൊഴുത്ത് നിർമാണത്തിനും ഒക്കെ ആവശ്യമായ പണം കണ്ടെത്താൻ സാധിക്കാറില്ല. യാത്രക്കാർക്ക് ആശ്വാസം പകരുന്ന ഒരു സർക്കാർ പദ്ധതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
കുടുംബശ്രീയുടെ പശു വളർത്തൽ പദ്ധതി വഴി 6,25,000 രൂപ വരെ വായ്‌പ ലഭിക്കുകയും അതിന് 40% വരെ സബ്‌സിഡിയും ലഭിക്കും. കേരള സർക്കാരിന്റെ ഈ ക്ഷീരസാഗരം പദ്ധതി കുടുംബശ്രീ വഴിയാണ് ഈ ലോൺ നിങ്ങളിലേക്ക് എത്തിക്കുന്നത്. 5 പേർ അടങ്ങുന്ന ഗ്രൂപ്പിന് പത്ത് പശുക്കൾ വാങ്ങാനാണ് ഈ സഹായം ലഭിക്കുന്നത്. ഇതിനായി അനുവദിച്ചു കിട്ടുന്ന തുക 625000 രൂപയാണ്, ഇതിൽ 40% സബ്‌സിഡി ഉള്ളത് കൊണ്ട് തന്നെ 2 ലക്ഷത്തി 18000 രൂപയോളം കിഴിവ് ലഭിക്കും.
തിരിച്ചടക്കേണ്ട തുക ഏകദേശം 406000 രൂപ വരെ മാത്രമേ തിരിച്ചടകേണ്ട ആവശ്യമുള്ളു. താല്പര്യമുള്ളവർക്ക് CDS വഴി 5 പേര് അടങ്ങുന്ന ഗ്രൂപ്പിന് ഓറിയന്റേഷൻ ക്ലാസുകൾ ലഭിക്കും. ഇതിന് ശേഷം പൂർണമായും താല്പര്യമുള്ളവർക്ക് പശു വളർത്തലിൽ പരിശീലനം ലഭിക്കും. ശേഷം MEC സഹായത്തോടെ പ്രൊജക്റ്റ് നിർമിച്ച് ബാങ്കുകളിൽ സമർപ്പിക്കാനും അത് വഴി ലോണും ലഭിക്കും.

by