കേന്ദ്ര സർക്കാർ സാധാരണക്കാർക്ക് നൽകുന്ന വായ്‌പ പദ്ധതി പോലെ തന്നെ കേരള സർക്കാർ നൽകുന്ന ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ പറയുന്നത്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഈ പദ്ധതി പ്രകാരം ലഭിക്കുന്ന പരമാവധി തുക 50 ലക്ഷം രൂപയാണ്. CMEDP പദ്ധതി പ്രകാരം ലഭിക്കുന്ന വായ്‌പ 7% പലിശയിൽ 1 വർഷത്തെ മൊറൊട്ടോറിയം ഉൾപ്പെടെയാണ് ലഭിക്കുന്നത്. പുതിയ ബിസിനസ്/ സംരംഭം തുടങ്ങാനാണ് ഈ ലോൺ ലഭിക്കുന്നത്.
1 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ ലഭിക്കുന്ന ഈ ലോൺ പദ്ധതിയിൽ അപേക്ഷയ്‌ക്കേണ്ട പ്രായ പരിധി 18 വയസ്സ് മുതൽ 50 വയസ്സ് വരെയാണ്. കേരള ഫിനാൻസ് കോർപറേഷൻ ഓഫിസ് എല്ലാ ജില്ലകളിലും ലഭ്യമാണ്. ഓഫീസിൽ നേരിട്ടോ KFC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയും. പുതുതായി സംരംഭം തുടങ്ങാൻ മാത്രമാണ് ഈ ലോൺ ലഭിക്കുന്നത്, നിലവിൽ ഉള്ള ഒരു സംരംഭം വിപുലീകരിക്കാൻ ഈ ലോൺ ലഭ്യമല്ല.
ഈ വായ്‌പ ലഭിക്കാൻ വേണ്ടി ഗോൾഡ്, കെട്ടിടം, ഭൂമി അങ്ങനെ എന്തെങ്കിലും ജാമ്യം ആയി നൽകേണ്ടി വരും. 5 ദിവസത്തെ EDP ട്രെയിനിങ് ഈ ലോൺ പാസ്സായി കഴിഞ്ഞാൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവർക്ക് വളരെയേറെ ആശ്വാസം നൽകുന്ന ഒരു വായ്‌പ പദ്ധതിയാണിത്. CMEDP പദ്ധതി വഴി വിശ്വാസത്തോടെയും കുറഞ്ഞ പലിശ നിരക്കിലും ലോൺ ലഭിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.
| ബന്ധപ്പെടാനുള്ള നമ്പർ ലിങ്ക്. | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് | ലിങ്ക് |

by