നമുക്ക് അറിയാം ഇന്നത്തെ കാലത്ത് എ ടി എം കാർഡ് ഉപയോഗിക്കാത്തവരായിട്ട് ചുരുക്കം ചിലരെ കാണുകയുള്ളു. എ ടി എം ഉപഭോക്താക്കളെ സംബന്ധിക്കുന്ന ഒരു പ്രധാനപ്പെട്ട വിവരമാണ് ഇവിടെ പറയാൻ പോകുന്നത്. ഇപ്പോൾ ഈ കോവിഡ് കാലത്തു ഒട്ടനവധി ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചു നമ്മൾ കേട്ടു കഴിഞ്ഞതാണ്. അത് കൊണ്ട് തന്നെ ഈ തട്ടിപ്പുകൾക്ക് തടയിടാൻ വിവിധ മാർഗ്ഗങ്ങൾ ബാങ്കുകൾ സ്വീകരിച്ചു വരികയാണ്.
ഇതിന്റെ ഭാഗമായി എസ് ബി ഐ ബാങ്കുകൾ എ.ടി.എം-ൽ നിന്നും പണം പിൻവലിക്കുന്നതിന് ഒ ടി പി സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ പിന്നാലെ തന്നെ ഇപ്പോൾ പൊതു മേഖല ബാങ്ക് ആയ പഞ്ചാബ് നാഷണൽ ബാങ്കും ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇനി ഈ ബാങ്കുകളിൽ നിന്നും പണം പിൻവലിക്കുമ്പോൾ രേജിസ്റെർഡ് മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.റ്റി.പി നിരനിർബന്ധമാണ്.
ഈ പുതിയ നിലപാട് അനുസരിച്ചു രാത്രി 8 മണി മുതൽ രാവിലെ 8 മണി വരെ 10,000 രൂപയിൽ കൂടുതൽ പിൻവലിക്കണമെങ്കിൽ ഫോണിന്റെയും ഒ.റ്റി.പി യുടെയും സഹായം വേണം. ഇപ്പോൾ കൂടുതൽ ബാങ്കുകളും ഇത്തരം സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമത്തിലുമാണ്. അത് കൊണ്ട് തന്നെ വരും ദിവസങ്ങളിൽ നിങ്ങൾ എ.ടി.എം-ൽ നിന്നും പണം പിൻവലിക്കുമ്പോൾ നിങ്ങളുടെ രേജിസ്റെർഡ് മൊബൈൽ ഫോണും കൂടെ കയ്യിൽ കരുതുക. നിലവിൽ 10,000 രൂപയോ അതിന് മുകളിലോ പിൻവലിക്കുന്നവർക്കാണ് ഈ ഒ.ടി.പി സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.

by