തിരുവതാംകൂർ ദേവസം ബോർഡ് ഓഫീസ് അറ്റന്റന്റ്/ ലിസ്റ് ഗ്രേഡ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കേരള/ എം ജി യൂണിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള തിരുവതാംകൂർ ദേവസം ബോർഡിൻറെ കീഴിലുള്ള എയ്‌ഡഡ് കോളേജുകളിലേക്ക് ആണ് നിയമനം നടക്കുന്നത്. യോഗ്യത വിവരങ്ങൾ, അപേക്ഷ ഫീസ്, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.
ഓഫീസ് അറ്റന്റന്റ്/ ലിസ്റ് ഗ്രേഡ് സ്റ്റാഫ് തസ്തികയിൽ കേരള യൂണിവേഴ്സിറ്റിയിൽ 09 ഒഴിവുകളും എം ജി യൂണിവേഴ്സിറ്റിയിൽ 09 ഒഴിവുകളും ആണുള്ളത്. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം കൂടാതെ സൈക്കിൾ സഫാരി അഭികാമ്യം ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. 18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 250 രൂപയാണ് അപേക്ഷ ഫീസ്.
തിരുവതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയുടെ പേരിൽ ഡി ഡി ആയിട്ടാണ് അപേക്ഷ ഫീസ് അടക്കേണ്ടത്. കൂടാതെ യോഗ്യത വയസ്സ് തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടെ അപേക്ഷയോടൊപ്പം അയക്കുക. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, തിരുവതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട്, തിരുവനന്തപുരം- 695003. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18.09.2020 വൈകുന്നേരം 5 മണി വരെയാണ്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| അപ്ലിക്കേഷൻ ഫോം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by