ഓണത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ

- Sponsored Links -

APL BPL വ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാർക്കും സന്തോഷ വാർത്ത. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. മുൻഗണന വിഭാഗങ്ങൾക്ക് മാത്രമല്ല മുൻഗണനേതര വിഭാഗങ്ങൾക്കും ഓണത്തിന് സൗജന്യ കിറ്റ് ലഭിക്കുമെന്നാണ് അറിയുന്ന വിവരാണ്. കോവിഡ് 19 ന്റെയും ലോക്കഡൗണിന്റെയും പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് വലിയ ആശ്വാസം തന്നെയാകും ഓണത്തിന് ലഭിക്കുന്ന സൗജന്യ കിറ്റുകൾ.

- Sponsored Links -

എന്തൊക്കെ പലവജ്ഞനം കിറ്റിൽ ഉൾപെടുത്തിയിട്ടുണ്ടെന്നോ എത്ര രൂപയുടെ സാധങ്ങൾ ലഭിക്കുമെന്നതിനെ കുറിച്ചോ വ്യക്തത വന്നിട്ടില്ല. ഈ പദ്ധതി നടപ്പിലാക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഇതിനായി ഏകദേശം 700 കോടി രൂപയാണ് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ അനുമതി ലഭിച്ചാൽ ഉടൻ തന്നെ പാക്കിങ് പ്രവർത്തികൾ മുതൽ ആരംഭിച്ചേക്കാം. കഴിഞ്ഞ 2 മാസങ്ങളിൽ പ്രഖ്യാപിച്ചിരുന്ന15 രൂപ കിലോ നിരക്കിൽ 10 കിലോ അരി വെള്ള നീല കാർഡ് ഉടമകൾക്ക് വാങ്ങിയിട്ടില്ലെങ്കിൽ അതിനും പരിഹാരം ഉണ്ട്.

കഴിഞ്ഞ 2 മാസങ്ങളിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ റേഷൻ കടയിൽ നിന്നും വാങ്ങാൻ വിട്ടു പോയവർക്ക് അതിന്റെ കുറച്ച് ഈ മാസം വാങ്ങാൻ സാധിക്കും. ഈ മാസം ലഭിക്കുന്ന സാധനങ്ങൾക്ക് പുറമെ ആകും കുടിശ്ശികയുള്ള സാധങ്ങൾ വാങ്ങാൻ സാധിക്കുന്നത്. . കോവിഡ് പശ്ചാത്തലത്തിൽ കണ്ടയ്‌ന്മെന്റ് സോൺ പ്രഖ്യാപിച്ച സ്ഥലത്തുള്ളവർക്ക് റേഷൻ കടയിൽ വിരൾ പതിപ്പിക്കേണ്ട ആവശ്യമില്ല.

- Sponsored Links -

Leave a Reply