കൊച്ചി വാട്ടർ മെട്രോ ബോട്ട് മാസ്റ്റർ, ബോട്ട് ഓപ്പറേറ്റർ, സെറാങ് തുടങ്ങി തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈനായി കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ജൂലൈ 29ന് മുൻപായി അപേക്ഷിക്കുക.
ബോട്ട് മാസ്റ്റർ തസ്തികയിൽ 2 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള യോഗ്യത സെക്കന്റ് ക്ലാസ് മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റ്, കൂടാതെ 5 വർഷത്തെ പ്രവൃത്തി പരിചയവും ആണ്. 22 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. പ്രതിമാസ ശമ്പളം 22000 രൂപയാണ്.
ബോട്ട് ഓപ്പറേറ്റർ തസ്തികയിൽ 1 ഒഴിവുണ്ട്. സെറാങ് സർട്ടിഫിക്കറ്റ് കൂടിയ സെക്കന്റ് ക്ലാസ് എൻജിൻ ഡ്രൈവർ, കൂടാതെ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. പ്രായപരിധി 22 വയസ്സ് മുതൽ 45 വയസ്സ് വരെയാണ്. 22000 രൂപയാണ് ശബളം.
4 ഒഴിവുകളാണ് സെറാങ് തസ്തികയിലുള്ളത്. സെറാങ് സർട്ടിഫിക്കറ്റ്, കൂടാതെ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും ആണ് ആവശ്യമായ യോഗ്യത. 21 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. 18000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
താല്പര്യമുള്ളവർക്കും യോഗ്യതയുള്ളയുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്). ആവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത് കോപ്പിയും അപ്ലോഡ് ചെയ്യുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 29, 2020.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by