സമയവും പണവും ലാഭം

- Sponsored Links -

വീട് പണിയിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് അതിന്റെ പണി തീരാൻ ഒരുപാട് സമയം വേണ്ടി വരുന്നു എന്നതാണ്.എന്നാല്‍ ഇനി മുതൽ വീടുപണിക്ക് സമയവും, പണവും ലാഭിക്കാം. കൂടാതെ വീട് തേക്കാൻ സിമെന്റും മണലും വേണ്ട.ഇതിനായി ജിപ്‌സം പ്ലാസ്റ്ററിങ് ആണ് ഉപയോഗിക്കുന്നത്. അതിന്റെ ഗുണങ്ങൾ, ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങൾ നോക്കാം . ജിപ്‌സം എന്നാല്‍ സിമെന്റും മണലുമില്ലാതെ അതിനേക്കാൾ വേഗത്തിലും ചിലവ് കുറച്ചു വീടിന്റെ ഉൾഭാഗം തേക്കാനുള്ള ഒരു സംവിധാനമാണ്.

സിമെന്റും മണലും ഉപയോഗിച്ച് തേയ്ക്കുന്നതും പ്ലാസ്റ്ററിങ് കൊണ്ടുമുള്ള വ്യത്യാസമെന്തന്നാൽ ജിപ്സത്തിന്റെ പൊടി വെള്ളത്തിൽ കലക്കി നേരെ ചുമരിലേക്ക് തേക്കുകയാണ്. ശേഷം പുട്ടി, വൈറ്റ് വാഷ് എന്നിവയൊന്നും ചെയ്യണ്ട ആവശ്യമില്ല , കൂടാതെ ചൂട് പരമാവധി തടഞ്ഞു നിർത്തുമെന്നതാണ് പ്രധാന ആകർഷണം. കാരണം സിമന്റ്‌ അപേക്ഷിച്ചു നോക്കുമ്പോൾ ഇതിലേ തെർമൽ റേസിസിറ്റിവിറ്റി കൂടുതലാണ് അതുകൊണ്ട് തന്നെ ചൂട് ഉള്ളിലേക്ക് കടത്തി വിടില്ല.

- Sponsored Links -

ഇതിന്റെ സമയം ലാഭിക്കലാണ് മറ്റൊരു ഗുണം. സിമന്റ്‌ ആണെങ്കിൽ തേച്ച ശേഷം പുട്ടി, വൈറ്റ് വാഷ് എന്നിവ കൂടി ചെയ്യണം. എന്നാൽ ഇതിനു അതിന്റെ ആവശ്യമില്ലാത്തതു കൊണ്ട് തേക്കുന്നതിന്റ സമയം മാത്രം മതി. ജിപ്‌സം പ്ലാസ്റ്ററിങ് പ്രധാനമായി ഉപയോഗിക്കുന്നത് വീടിന്റെ ഉൾഭാഗത്ത് മാത്രമായിരിക്കും. മഴ പതിക്കാൻ പാടില്ല. എന്നാൽ വെള്ളം ഉപയോഗിച്ചു ചുമര് വൃത്തിയാക്കുന്നത് കൊണ്ട് യാതൊരു പ്രശനമില്ല.ജിപ്‌സം പ്ലാസ്റ്ററിങ് ചെയ്യുകയാണെങ്കിൽ 20 മുതൽ 30 ശതമനം വരെ പണം ലാഭിക്കാം. അതുപോലെ തന്നെയാണ് സമയവും .

പ്ലാസ്റ്ററിങ് കഴിഞ്ഞാൽ 10 ദിവസം ഉണങ്ങാൻ സമയം കൊടുക്കുക. അതിനുശേഷം മാത്രമേ പെയിന്റ് അടിക്കാൻ പാടുള്ളു. പിന്നെ വരുന്നത് ഒരു പ്രശനമാണ് ഈർപ്പ് വന്നാൽ പെയിന്റ് പോയി അവിടെ പാട് കാണുന്നത്. പക്ഷേ സിമന്റ്‌ ഉപയോഗിക്കുബോളും ഈ ഒരു പ്രശ്നം അവിടെ കാണാൻ കാണാൻ സാധിക്കും. TMC Gypsum എന്ന കമ്പനിയാണ് ഇവിടെ കാര്യങ്ങൾ വിശദമാക്കി തരുന്നത്.ഇതിന്റെ വിലയും മറ്റു കാര്യങ്ങളും അറിയാൻ താഴെയുള്ള അവരുടെ നമ്പറുകളിൽ വിളിക്കുക. +91 94463 66116 or +91 70254 42255.

- Sponsored Links -

Leave a Reply